Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 12:35 am

Menu

Published on March 13, 2015 at 9:50 am

ബ്രിട്ടീഷ് സാഹിത്യകാരന്‍ ടെറി പ്രോച്ചെറ്റ് അന്തരിച്ചു

author-terry-pratchett-passes-awa

ലണ്ടന്‍: ബ്രിട്ടീഷ് സാഹിത്യകാരന്‍ ടെറി പ്രോച്ചെറ്റ് അന്തരിച്ചു. 66 വയസ്സായിരുന്നു. മറവിരോഗം ബാധിച്ചിട്ടും നോവലെഴുതി ചരിത്രം സൃഷ്ടിച്ചയാളാണ് ടെറി പ്രോച്ചെറ്റ്. എട്ട് വര്‍ഷമായി മറവിരോഗം ബാധിച്ച് അദ്ദേഹം ചികിത്സയിലായിരുന്നു. ഫാന്റസി നോവലുകള്‍ ഉള്‍പ്പെടെ 70 പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇതിൽ’ഡിസ്‌ക് വേള്‍ഡ്’ എന്ന നോവല്‍ പരമ്പരയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. അദ്ദേഹത്തിന്റെ 8.5 കോടി പുസ്തകങ്ങള്‍ 37 ഭാഷകളിലായി വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. 1949 ഏപ്രില്‍ 28ന് ബ്രിട്ടനിലെ ബീക്കണ്‍സ്ഫീല്‍ഡില്‍ ജനിച്ച പ്രോച്ചെറ്റിൻറെ 22ാം വയസ്സിലാണ് ആദ്യനോവലായ ‘ദ കാര്‍പറ്റ് പീപ്പിള്‍’ പുറത്തിറങ്ങുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News