Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 12, 2025 8:36 pm

Menu

Published on September 12, 2014 at 10:40 am

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്കുകള്‍ കൂട്ടാന്‍ ധാരണ

auto-taxi-rates-increased-in-kerala

തിരുവനന്തപുരം : സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ വര്‍ധിപ്പിക്കാന്‍ ധാരണയായി. നിരക്കുകൾ പുനർ നിർണയിക്കാനുള്ള സമിതി നൽകിയ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചേക്കുമെന്നാണ് സൂചന. സർക്കാർ അംഗീകരിക്കുന്നതോടെ ഓട്ടോയുടെ മിനിമം നിരക്ക് 15 രൂപയിൽ നിന്ന് 20 രൂപയാക്കും. അതേസമയം സാദാ ടാക്‌സി കാറുകളുടെ മിനിമം നിരക്ക് 100 രൂപയിൽ നിന്ന് 200 രൂപയായി വർദ്ധിപ്പിക്കാനും നീക്കമുണ്ട്.ഗതാഗതമന്ത്രിയുമായി സംയുക്തസമര സമിതി നടത്തിയ ചര്‍ച്ചയിലാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ ധാരണയായത്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശകളെ യോഗത്തില്‍ ഭാഗികമായി അംഗീകരിക്കുകയായിരുന്നു. ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് സംയുക്തസമര സമിതി ഈ മാസം 31 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News