Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന റോഡ് ഗതാഗത സുരക്ഷാബില്‍ നിയമമാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫെഡറേഷന്‍ ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന മോട്ടോര്‍ വാഹന പണിമുടക്ക് സംസ്ഥാനത്ത് 24 മണിക്കൂര്‍ ദേശീയപണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതൽ തുടങ്ങും.നാളെ രാത്രി 12 വരെയാണു പണിമുടക്ക്.സംസ്ഥാനത്തെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഓട്ടോറിക്ഷ, ടാക്‌സി, ടെമ്പോ ട്രക്കര്‍, ലോറി, മിനി ലോറി, സ്വകാര്യ ബസ് എന്നിവയെല്ലാം പണിമുടക്കും. സി ഐ ടി യു, എ ഐ ടി യു സി, ബി എം എസ്, ഐ എന്‍ ടി യു സി, യു ടി യു സി, എച്ച് എം എസ്, എസ് ടി യു, കെ ടി യു സി തുടങ്ങിയ യൂനിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.സ്വകാര്യ വാഹനങ്ങളെ തടയില്ലെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്.പാല്‍, പത്രം, ആശുപത്രി, വിവാഹം ഉള്‍പ്പെടെ വാഹനങ്ങളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Leave a Reply