Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 8:38 pm

Menu

Published on March 22, 2017 at 11:50 am

ക്ഷേത്രദര്‍ശനത്തിന് പോകുമ്പോള്‍ ഇത്തരക്കാരെ ഒഴിവാക്കാം

avoid-these-people-while-temple-visit

ക്ഷേത്രദര്‍ശനം വളരെ പരിപാവനമായ ഒരു ഹിന്ദുമത ആചാരമാണ്. ക്ഷേത്രം എന്നത് ഒരു ഊര്‍ജ്ജകേന്ദ്രവും. പ്രകൃതിയില്‍ തന്നെ പോസിറ്റീവ് എനര്‍ജിയും, നെഗറ്റീവ് എനര്‍ജിയും പുറപ്പെടുവിക്കുന്ന വസ്തുക്കളുണ്ട് എന്നുള്ളതു ശാസ്ത്രം അംഗീകരിച്ചിട്ടുള്ള ഒരു സത്യമാണ്.

ഏറ്റവും വലിയ പോസിറ്റീവ് എനര്‍ജിയുടെ സ്രോതസ്സ് കത്തുന്ന ദീപമാണെന്ന് പറയപ്പെടുന്നു. അത്തരം എത്ര ദീപങ്ങള്‍ ഒരു ദിവസം എത്ര നേരം ഒരു ക്ഷേത്രത്തില്‍ തെളിഞ്ഞു കത്തുന്നു  അതേ പോലെതന്നെയാണ് ക്ഷേത്രത്തില്‍ പൂജയ്‌ക്കെടുക്കുന്ന പൂക്കളും ഇലകളും. ഏറ്റവും കൂടുതല്‍ പോസിറ്റീവ് എനര്‍ജി പൂറപ്പെടുവിക്കുന്ന തുളസിചെടിയുടെ കതിരും ഇതില്‍ പെടുന്നുണ്ട് എന്നുള്ളതും ശ്രദ്ധേയമാണ്.

avoid-these-people-while-temple-visit1

ക്ഷേത്രദര്‍ശനം വളരെ പ്രധാനമാണ്. ശുദ്ധിയുള്ള ദേഹവും ചിന്തകളും വസ്ത്രവും ക്ഷേത്രദര്‍ശനത്തിന് ആവശ്യമാണ്. ഇത്തരത്തിലുള്ള ക്ഷേത്രദര്‍ശനത്തിലൂടെ ലഭിക്കുന്ന അനുകൂല ഊര്‍ജ്ജത്തിലൂടെ ബുദ്ധിയും ശക്തിയും പ്രഭാവവും ലഭിക്കും. സന്തോഷത്തോടെയും മന:ശാന്തിയോടെയും വേണം ക്ഷേത്രദര്‍ശനം നടത്താന്‍.

അതുപോലെതന്നെ ക്ഷേത്രദര്‍ശനത്തിന് പോകുമ്പോള്‍ അഞ്ച് തരത്തിലുള്ള വ്യക്തികളെ ഒഴിവാക്കേണ്ടതായും പറയപ്പെടുന്നു. അവിശ്വാസികള്‍ക്കും നിരീശ്വരവാദികള്‍ക്കുമൊപ്പം ക്ഷേത്രത്തില്‍ പോകരുത്.

നിസാരകാര്യങ്ങള്‍ക്കുവരെ പരാതി പറയുന്നവരുമായി പ്രാര്‍ത്ഥിക്കാന്‍ പോകുന്നത് ഒഴിവാക്കാം. പരാതിയുടെ കെട്ടുമായി നടക്കുന്നവര്‍ നെഗറ്റീവ് എനര്‍ജിയാണ് നല്‍കുന്നത്. ഇത്തരക്കാര്‍ കൂടെയുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥനയില്‍ മുഴുകാന്‍ കഴിയില്ലെന്ന് വിശ്വസിക്കപ്പെടുന്നു.

അത്യാഗ്രഹികള്‍ക്കും ദുരാഗ്രഹികള്‍ക്കുമൊപ്പവും പ്രാര്‍ത്ഥിക്കാന്‍ പോകരുത്. മറ്റുള്ളവരുടെ പുരോഗതിയില്‍ താല്‍പ്പര്യം ഇല്ലാത്തവരായിരിക്കും ഇക്കൂട്ടര്‍. തങ്ങളുടെ ആഗ്രഹങ്ങള്‍ എങ്ങനെയെങ്കിലും നടക്കണമെന്ന ചിന്തമാത്രമേ ഇവര്‍ക്ക് കാണൂ.

അസൂയക്കാര്‍ക്കൊപ്പമുള്ള ക്ഷേത്രദര്‍ശനവും ഒഴിവാക്കാവുന്നതാണ്. മറ്റുള്ളവരുടെ നന്മയെക്കാള്‍ സ്വന്തം പുരോഗതിയായിരിക്കും ഇത്തരക്കാരുടെ ലക്ഷ്യം. അതിനാല്‍ തന്നെ ഇത്തരക്കാരെ അകറ്റി നിര്‍ത്തുക.

മുന്‍കോപക്കാര്‍ക്കും ദേഷ്യക്കാര്‍ക്കുമൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്യും. നെഗറ്റീവ് എനര്‍ജിയുടെ കേന്ദ്രമായിരിക്കും ഇത്തരക്കാര്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News