Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2026 3:03 pm

Menu

Published on December 31, 2015 at 1:33 pm

യുവതി ട്രെയ്‌നില്‍ പ്രസവിച്ചു;പാളത്തില്‍ വീണ കുഞ്ഞ് പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു

baby-born-in-train-toilet-slips-onto-tracks-survives

ഭോപ്പാല്‍: യുവതി  ട്രെയിനിന്റെ ടോയ് ലെറ്റിൽ വെച്ച് പ്രസവിച്ച കുഞ്ഞ് വഴുതിപ്പോയി.ഭാഗ്യത്തിന് ഒരു പോറല്‍ പോലുമേല്‍ക്കാതെ പെണ്‍കുഞ്ഞ് രക്ഷപ്പെട്ടു.ബറെയ്‌ലിയ്ക്കടുത്തുള്ള ഭോജിപുര റെയില്‍വേ സ്റ്റേഷനടുത്താണ് സംഭവം നടന്നത്. നേപ്പാളി യുവതിയായ പുഷ്പ തമ്തയാണ് തീവണ്ടിയിലെ ട്രെയിനിന്റെ ടോയ് ലെറ്റിൽ വെച്ച് പ്രസവിച്ചത്.യുവതി കണ്ണു പരിശോധനയ്ക്കായി ട്രെയ്നില്‍ പോകുന്നതിനിടെയായിരുന്നു പ്രസവം.ഒറ്റയ്ക്കായിരുന്നു പുഷ്പയുടെ യാത്ര. തീവണ്ടി ഭോജിപുര സ്റ്റേഷനിലെത്തിയപ്പോഴാണ് പ്രസവ വേദന വന്നത്.ട്രെയ്ന്‍ നീങ്ങിതുടങ്ങിയതോടെ കുഞ്ഞ് വഴുതി ടോയ്‌ലറ്റ് പൈപ്പിലൂടെ പാളത്തിലേക്ക് തെറിച്ചുവീണു.കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ശ്രദ്ധിച്ച യാത്രക്കാരാണ് ചങ്ങല വലിച്ച് ട്രെയ്ന്‍ നിര്‍ത്തിയത്.തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ ട്രാക്കില്‍നിന്നു തന്നെ കുട്ടിയെ കണ്ടെടുത്ത് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.കുട്ടിയ്ക്ക് ശരീരത്തില്‍ ഒരു പോറല്‍ പോലുമേറ്റില്ലെന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News