Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 3:46 pm

Menu

Published on March 19, 2014 at 3:43 pm

ചൈനയിലെ അമ്മത്തൊട്ടിലില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഉപേക്ഷിക്കപ്പെട്ടത് 262 കുഞ്ഞുങ്ങള്‍

baby-hatch-forced-to-stop-taking-children-after-hundreds-of-infants-are-abandoned

ബീജിങ്: കുട്ടികളെ വളര്‍ത്താന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് അവരുടെ കുട്ടികളെ ഉപേക്ഷിക്കാനുള്ള അവസരം എന്ന നിലയിലാണ് അമ്മതൊട്ടില്‍ ചൈന തുടങ്ങിയത്. എന്നാല്‍ അച്ഛന്‍ അമ്മമാര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഉപേക്ഷിച്ച കുട്ടികളുടെ എണ്ണം 262 ഒടുവില്‍ സര്‍ക്കാര്‍ ഈ സംവിധാനം താല്‍കാലികമായി നിര്‍ത്തി.ദക്ഷിണ ചൈനയിലെ ഗ്വാന്‍ഷൗ നഗരത്തിലാണ് ജനുവരി അവസാനം സര്‍ക്കാര്‍ ആരംഭിച്ച അമ്മത്തൊട്ടില്‍ സേവനം ആഴ്ചകള്‍ക്കുള്ളില്‍ അവസാനിപ്പിക്കേണ്ടി വന്നത്.മക്കളെ വേണ്ട എന്നുള്ള മാതാപിതാക്കള്‍ക്ക് തങ്ങളുടെ വിലാസം അറിയിക്കാതെ തന്നെ കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ച് പോകാമെന്നായിരുന്നു. സേവനം ആരംഭിച്ച് അന്നു മുതല്‍ ദിവസേന ശരാശരി 5 കുഞ്ഞുങ്ങള്‍ എങ്കിലും തൊട്ടിലില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു. കുട്ടികളെ എവിടെ എങ്കിലും ഉപേക്ഷിക്കാനുള്ള ചൈനീസ് മാതാപിതാക്കളുടെ വ്യഗ്രതയാണ് ഇതിലൂടെ മനസിലാകുന്നത്.കുട്ടികളുടെ എണ്ണം കൂടിയതോടെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാന്‍ വേണ്ട മുറികളോ ജോലിക്കാരോ തികയാതെ വന്നതിനാലാണ് സേവനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.അതേസമയം, സേവനം പൂര്‍ണമായി അവസാനിപ്പിച്ചതല്ലെന്നും പുനസ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News