Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടന്‍ ബാലയും ഗായിക അമൃത സുരേഷും വേര്‍പിരിയുന്നുവെന്നവാര്‍ത്ത സ്ഥിതീകരിച്ച് നടൻ ബാല രംഗത്ത്.ഇക്കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും അതിന്‍റെ കാരണങ്ങളും പറയാനാകില്ലെന്നും ബാല പറഞ്ഞു. ഈ ലോകത്ത് മകളാണ് തനിക്കെല്ലാം അവള്‍ക്കു വേണ്ടിയാകും ഇനിയുള്ള ജീവിതം ബാല പറഞ്ഞു.മകളെ ഒരുപാട് സ്‌നേഹിക്കുന്നതിനാല്‍ അവള്‍ക്ക് ഏറ്റവും നല്ലത് കൊടുക്കണമെന്ന ആഗ്രഹമാണ് വിവാഹമോചനത്തിനു പിന്നിലെന്ന് ബാല വ്യക്തമാക്കി. അടുത്ത മാസം അവസാനം താന്‍ വിവാഹമോചനത്തിനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കുന്നുണ്ടെന്ന് ബാല പറഞ്ഞു.ദാമ്പത്യത്തിലെ താളപിഴകളെക്കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ല, ആരെയും കുറ്റപ്പെടുത്താനുമില്ല എന്നും ബാല അറിയിച്ചു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ തനിക്ക് ശക്തിയില്ലെന്നും, താന്‍ ഒരാഴ്ച്ചയായി തമിഴ്‌നാട്ടില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്നും ബാല പറഞ്ഞു . ഒരു പ്രമുഖ ഓണ്‍ലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാല വേര്‍പിരിയല്‍ വാര്‍ത്തയ്‌ക്ക് ബാല സ്‌ഥിരീകരണം നല്‍കിയിരിക്കുന്നത്. ബാലയും ഗായിക അമൃതാ സുരേഷും വേർപിരിയുന്നുവെന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. പരസ്പര വിശ്വാസത്തിൽ വന്ന ചില പാളിച്ചകളാണ് വേർപിരിയലിന് കാരണമെന്നായിരുന്നു വാർത്ത.എന്നാൽ ഇത് നിഷേധിച്ച് അമൃത രംഗത്തെത്തിയിരുന്നു.പക്ഷെ ബാല ഇക്കാര്യത്തിൽ മൗനം പാലിക്കുകയായിരുന്നു.2010 ലാണ് ബാലയും അമൃതയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. മൂന്ന് വയസ് പ്രായമുള്ള അവന്തിക മകളും ഇവര്‍ക്കുണ്ട്. തമിഴിലെ ഡോക്യുമെന്ററി സംവിധായകനായ ജയകുമാറിന്റെയും ചെന്താമരയുടെയും മകനാണ് ബാല. ഇടപ്പള്ളി അമൃതവര്‍ഷിണിയില്‍ ട്രാവന്‍കൂര്‍ സിമന്റ് ഉദ്യോഗസ്ഥന്‍ പി.ആര്‍.സുരേഷിന്റെയും ലൈലയുടെയും മകളാണ് അമൃത.
Leave a Reply