Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാലക്കാട്: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രവിജ്ഞാപനം വന്നതിന് ശേഷം സംസ്ഥാനത്തെ മാംസവിപണി നിര്‍ജീവം.
റമസാന്‍ മാസം തുടങ്ങിയിട്ടും സംസ്ഥാനത്തെ ഇറച്ചിക്കടകളില്‍ പലതിലും കാര്യമായ തിരക്കില്ല. എപ്പോഴാണ് കട അടച്ചു പൂട്ടേണ്ടി വരുമെന്ന ആശങ്കയിലാണ് കച്ചവടക്കാര്‍. റമസാന്‍ കാലത്ത് ബീഫിന് വലിയ ഡിമാന്‍ഡുള്ള മലബാര്‍ ഭാഗത്തടക്കം ഇതാണ് അവസ്ഥ. അറവ് നിരോധിച്ചതോടെ ഇറച്ചി ലഭിക്കുമോ എന്ന സംശയത്തിലാണ് ആളുകള്‍ പലരും.
മാത്രമല്ല ആഗോളതലത്തില്‍ ബീഫ് കയറ്റുമതിയില്‍ 19.60 ശതമാനം കയ്യാളുന്ന ഇന്ത്യയുടെ വരുമാനത്തെ കശാപ്പ് നിരോധനം കാര്യമായി ബാധിക്കും.
പാലക്കാട്ടെ പ്രശസ്തമായ കുഴല്‍മന്ദം കന്നുകാലിച്ചന്തയിലും തിരക്ക് കുറഞ്ഞു. കന്നുകാലി കച്ചവടം ഉപജീവനമാര്‍ഗ്ഗമാക്കിയ നൂറുകണക്കിന് പേരാണ് കുഴല്‍മന്ദത്തെ കന്നുകാലി ചന്തയെ ആശ്രയിച്ചു ജീവിക്കുന്നത്.
ബീഫ് കയറ്റുമതിചെയ്യുന്ന രാജ്യങ്ങളില്‍ 2016-ലെ കണക്കുപ്രകാരം ഇന്ത്യയാണ് ഒന്നാംസ്ഥാനത്ത്. ബ്രസീലും ഇന്ത്യയോടൊപ്പം ഒന്നാംസ്ഥാനം പങ്കിടുന്നു. യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രിക്കള്‍ച്ചറിന്റെ ഫോറിന്‍ അഗ്രിക്കള്‍ച്ചറല്‍ സര്‍വീസസ് പുറത്തുവിട്ട കണക്കുപ്രകാരമാണിത്.
2014-ലാണ് ബ്രസീലിനെ രണ്ടാംസ്ഥാനത്താക്കി ഇന്ത്യ ഒന്നാമതെത്തിയത്. എന്നാല്‍, 2016-ല്‍ ബ്രസീല്‍ ഇന്ത്യക്കൊപ്പമെത്തുകയായിരുന്നു. 18,50,000 ടണ്‍ ബീഫാണ് 2016-ല്‍മാത്രം ഇന്ത്യ കയറ്റുമതി ചെയ്തത്. ആഗോള ബീഫ് കയറ്റുമതിയുടെ 19.60 ശതമാനമാണിത്.
കയറ്റുമതി, തുകല്‍ വ്യവസായം എന്നിവയെയൊക്കെ നിരോധനം സാരമായി ബാധിക്കും. 2012-ലെ കണക്കനുസരിച്ച് രാജ്യത്ത് 18 കോടി കന്നുകാലികളുണ്ടായിരുന്നു. ഇത് 2027-ഓടെ 36-40 കോടിയാകുമെന്നാണ് കണക്കുകൂട്ടല്‍.
അതേസമയം വിജ്ഞാപനത്തില്‍ നിലനില്‍ക്കുന്ന അവ്യക്തതയും ഉത്തരവ് തിരുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസമീപിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഉടന്‍ നടപടിയുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
Leave a Reply