Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാംഗ്ലൂരിലും കേരളത്തിലുമായിട്ടാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രം ഷൂട്ട് ചെയ്തത്. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ചെറിയ ചില മാറ്റങ്ങല്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതിലൊരു ട്വിസ്റ്റുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗം കാശിയില്‍ വച്ച് ചിത്രീകരിച്ചിട്ടുണ്ടത്രെ. കഴിഞ്ഞ ദിവസമാണ് കാശിയിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കി ടീം തിരിച്ചെത്തിയതെന്നാണ് വിവരം. ബോബി സിംഹ അവതരപ്പിയ്ക്കുന്ന കഥാപാത്രത്തിന് മാത്രമാണ് കാശിയിലെ ഷെഡ്യൂള്‍ ഉണ്ടായിരുന്നത്. ഈ വേഷം മലയാളത്തില്‍ ചെയ്തത് നിവിൻ പോളിയാണ്. മലയാളത്തില്‍ നിന്നും വ്യത്യസ്തമായി, ചെറിയൊരു ട്വിസ്റ്റ് കാശിയില്‍ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. ഇനി പത്ത് ദിവസത്തെ ഷൂട്ടിങ് കൂടെ പൂർത്തിയാക്കാനുണ്ടെന്നാണ് വിവരം.
ഭാസ്‌കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി സിംഹയ്ക്കു പുറമെ ദുല്‍ഖര്‍ സല്‍മാന്‍ ചെയ്ത വേഷത്തില്‍ ആര്യയും ഫഹദ് ചെയ്ത വേഷത്തില്‍ റാണയും നസ്‌റിയ ചെയ്ത വേഷത്തില്‍ ശ്രീദിവ്യയും ചിത്രത്തിലെത്തുന്നു. ആര്‍ജെയുടെ വേഷത്തില്‍ പാര്‍വ്വതി തന്നെയാണ് അഭിനയിക്കുന്നത്.
Leave a Reply