Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അഞ്ജലി മേനോൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ബാംഗ്ലൂർ ഡേയ്സ് മൂന്ന് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്യുക. മൂന്നു ഭാഷകളിലും ചിത്രം സംവിധാനം ചെയ്യുന്നത് ആരാണെന്ന കാര്യം വ്യക്തമല്ല.താരങ്ങളെയും തീരുമാനിച്ചിട്ടില്ല. എങ്കിലും ആര്യ, ഭരത്, സാമന്ത എന്നിവരുടെ പേരുകളാണ് ഇപ്പോൾ പറഞ്ഞു കേൾക്കുന്നത്. മലയാളത്തിൽ നിവിൻ പോളി, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നസ്രിയ, നിത്യാ മേനൻ, പാർവതി എന്നിവരായിരുന്നു അഭിനയിച്ചത്.പ്രസാദ് വി.പൊട്‌ളൂറയുടെ നിർമാണ കമ്പനിയാണ് ചിത്രം റീമേക്ക് ചെയ്യാനുള്ള അവകാശം സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Leave a Reply