Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ഹൊസൂര്‍ ട്രെയിന്‍ അപകടത്തെ തുടർന്ന് നാളെ രാവിലെ 9.30ന് എറണാകുളത്തു നിന്നും ബംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന ട്രെയിൻ റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. 12678 നമ്പര്‍ എറണാകുളം – ബംഗളൂരു ഇന്‍റര്‍സിറ്റി എക്സ് പ്രസാണ് റദ്ദാക്കിയത്.ഇന്ന് വൈകീട്ട് കേരളത്തില്‍ നിന്നും ബെംഗളൂരു ഭാഗത്തേക്ക് പോകേണ്ട നാല് ട്രെയിനുകൾ വഴി തിരിച്ചു വിടാനും റദ്ദാക്കാനും സാധ്യതയുണ്ട്. അപകടത്തിൽ പെട്ടത് കേരളത്തിലേക്കുള്ള ട്രെയിനായതിനാല്‍ യാത്രക്കാരില്‍ കൂടുതല്‍ പേരും മലയാളികളാണ്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടർന്നുവരികയാണ്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസ്സാരമായി പരിക്കേറ്റവര്‍ക്ക് 25,000 രൂപയും ധനസഹായം നൽകുമെന്ന് റെയിൽവേ അറിയിച്ചു.
Leave a Reply