Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു: നിയന്ത്രണം വിട്ട വാട്ടര്‍ ടാങ്കര്‍ ലോറി കാല്‍നടയാത്രക്കാര്‍ക്കു നേരെ പാഞ്ഞുകയറി രണ്ടു പേര്‍ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിദ്യാർഥിനിയായ അർപ്പിത(19),ആനന്ദ്(25) എന്നിവരാണ് മരിച്ചത്. ഹെബ്ബാള്‍ കെംപാപുര ക്രോസില്‍ എസ്റ്റീം മാളിനു സമീപം ഇന്നലെ വൈകീട്ടാണ് അപകടം ഉണ്ടായത്. സിഗ്നല്‍ തെറ്റിച്ച് പാഞ്ഞ ടാങ്കര്‍ റോഡു മുറിച്ചുകടന്നവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ട്രാഫിക് പോലീസ് പറയുന്നു. സംഭവത്തെ തുടർന്ന് ടാങ്കര്‍ ഡ്രൈവര്‍ യതീഷ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കയാണ്. സംഭവത്തിൻറെ ദൃശ്യങ്ങള്‍ സ്ഥലത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
–
Leave a Reply