Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി :സപ്തംബര്‍ മുതൽ രാജ്യത്തെ ദേശസാത്കൃതബാങ്കുകള്‍ക്ക് മാസത്തില്‍ രണ്ടു ശനിയാഴ്ചകൾ അവധി ദിവസമായിരിക്കും. എന്നാൽ മറ്റു ശനിയാഴ്ചകളില്‍ 10 മുതല്‍ അഞ്ചുവരെയായി പ്രവര്‍ത്തനസമയം മാറ്റിയിട്ടുമുണ്ട്. നിലവില്‍, ശനിയാഴ്‌ചകളില്‍ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞു രണ്ടു വരെയാണു പ്രവൃത്തി സമയം. മാസത്തിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിലായിരിക്കും ബാങ്കുകൾക്ക് പൂര്‍ണ അവധി ദിവസമായിരിക്കുക. പുതിയ തീരുമാനം നടപ്പാകുന്നതോടെ സപ്തംബറില്‍ രണ്ടാംശനിയാഴ്ചയായ 12-നും നാലാംശനിയാഴ്ചയായ 26-നും ബാങ്കുകള്‍ അടഞ്ഞുകിടക്കും. ഇതുസംബന്ധിച്ച് ധനകാര്യമന്ത്രാലയത്തിന്റെ ഉത്തരവിറങ്ങിയിട്ടുണ്ട്. എന്നാൽ ഒക്ടോബർ മാസം അഞ്ച് ശനിയാഴ്ച്ചകൾ ഉണ്ട്. എങ്കിലും അവധി രണ്ടു ദിവസം മാത്രമേ നൽകൂ എന്നാണ് ബാങ്ക് ജീവനക്കാരുടെ സംഘടനകളുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനമായതെന്ന് അഖിലേന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍സെക്രട്ടറി സി.എച്ച്. വെങ്കിടാചലം അറിയിച്ചിട്ടുണ്ട്.
Leave a Reply