Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:17 am

Menu

Published on October 21, 2013 at 12:06 pm

ബാങ്ക് മാനേജരുടെ കൊലപാതകത്തിന് പിന്നില്‍ സ്വവര്‍ഗാനുരാഗികൾ

bank-manager-murdered-by-gay-lovers

ചെന്നൈ: ഒരു സസ്‌പെന്‍സ് ത്രില്ലറെപ്പോലും കടത്തിവെട്ടുന്ന തരത്തിലായിരുന്നു കേസന്വേഷണം. അവസാനം എല്ലാവരെയും ഞെട്ടിയ്ക്കുന്ന ക്‌ളൈമാക്‌സുമായി ബാങ്ക് മാനേജരുടെ കൊലപാതകന്മാരെ അറസ്റ്റ് ചെയ്തു. വേലച്ചേരിയിലെ തമിഴ്‌നാട് സ്‌റ്റേറ്റ് ബാങ്ക് അസിസറ്റന്റ് മാനേജര്‍ എന്‍ നാഗരാജന്‍(57) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് ഇയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ഒക്ടോബര്‍ 20 ഞായറാഴ്ച തന്നെ 4 പ്രതികള്‍ പൊലീസിന്റെ വലയിലായി. പിടിക്കപ്പെട്ടവരെല്ലാം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളാണെന്ന് മാത്രമല്ല അവർ നാഗരാജന്റെ സ്വവര്‍ഗാനുരാഗികളുമാണ്. ഇരുപത് വയസ്സുകാരനായ മറ്റൊരു പ്രതിയെ ഇത് വരെയും അറസ്റ്റ് ചെയ്തിട്ടില്ല. 2008 മുതൽ പണവും ആഹാരവും നല്‍കി ഇയാള്‍ ആണ്‍കുട്ടികളെ വശീകരിച്ച് ഇവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാറുണ്ടായിരുന്നു. ഇയാളുമായി ആദ്യം ബന്ധമുണ്ടായിരുന്നവരാണ് പ്രതികളെ നാഗരാജന് പരിചയപ്പെടുത്തിയത്. കാശിമേട് ബാങ്കില്‍ അസിസ്റ്റന്‍ മാനേജരായി ജോലി നോക്കുന്ന കാലം മുതല്‍ ഇയാള്‍ക്ക് ആണ്‍കുട്ടികളുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇയാളില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ പ്രതികള്‍ തീരുമാനിച്ചു. പക്ഷെ അവരോടു ഇത് വരെ നടന്ന കാര്യങ്ങളെല്ലാം വീട്ടുകാരെ അറിയിക്കുമെന്ന പറഞ്ഞ് നാഗരാജന്‍ പ്രതികളെ ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് ഇയാളെ വകവരുത്താന്‍ പ്രതികള്‍ തീരുമാനിച്ചത്. ഒക്ടോബര്‍ 16 ന് നാഗരാജന്‍ വിളിച്ചതനുസരിച്ച് പ്രതികള്‍ രാത്രി അയാളുടെ വീട്ടിലെത്തി. 87 വയസ്സുകാരിയായ അയാളുടെ അമ്മ മാത്രം നാഗരാജനൊപ്പം ഉണ്ടായിരുന്ന സമയത്താണ് മുകളിലത്തെ നിലയിലുള്ള നാഗരാജന്റെ കിടപ്പുമുറിയില്‍ വച്ച് തന്നെ പ്രതികള്‍ അയാളെ കൊലപ്പെടുത്തുകയായിരുന്നു. ഒരാള്‍ തലയ്ക്കടിച്ചു, രണ്ട് പേര്‍ അയാളുടെ കഴുത്ത് ഞെരിച്ചു. അരയിലുണ്ടായിരുന്ന ബെല്‍റ്റ് ഊരി വീണ്ടും ശ്വാസം മുട്ടിച്ചു. മരണം ഉറപ്പാക്കിയ ശേഷം മുറിയില്‍ സംഘം മുളക് പൊടി വിതറി. നാഗരാജന്റെ ആഭരണങ്ങളും മൊബൈല്‍ ഫോണുമായി സംഘം കടന്നു. നാഗരാജന്റെ ഭാര്യ സെല്‍വി സംഭവം നടക്കുന്ന സമയം യുഎസില്‍ ആയിരുന്നു. അഞ്ചാമത്തെ പ്രതിയ്ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News