Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 9:02 am

Menu

Published on January 20, 2018 at 2:05 pm

നോട്ടടിക്കുന്ന പ്രസില്‍ മോഷണം; ജീവനക്കാരന്‍ അടിച്ചുമാറ്റിയത് 90 ലക്ഷം രൂപ

bank-note-press-officer-arrested-cash-worth-rs-90-lakh-seized

ദേവാസ്: നോട്ട് അച്ചടിക്കുന്ന പ്രസില്‍ നിന്നും ജീവനക്കാരന്‍ മോഷ്ടിച്ചത് 90 ലക്ഷം രൂപ. ദേവാസിലുള്ള പ്രസിലെ സീനിയര്‍ സൂപ്പര്‍വൈസറായി ജോലി നോക്കിയിരുന്ന മനോഹര്‍ വര്‍മ്മയാണ് ഇത്രയും വലിയ തുക മോഷ്ടിച്ചത്. വീട്ടില്‍ നിന്നും ഓഫീസ് ലോക്കറില്‍ നിന്നുമാണ് പണം പിടിച്ചെടുത്തത്.

അച്ചടിക്കിടെ ഒഴിവാക്കുന്ന നോട്ടുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ സൂപ്പര്‍വൈസറായിരുന്നു മനോഹര്‍ വര്‍മ. ഇതില്‍ ചെറിയ തെറ്റുകളുണ്ടായ നിരവധി നോട്ടുകള്‍ ഒഴിവാക്കുമ്പോള്‍ അവ ഇയാള്‍ എടുത്തുവെക്കുകയായിരുന്നു.

ഇത്തരത്തില്‍ കേടുപാടുകള്‍ സംഭവിച്ച നോട്ടുകള്‍ ബണ്ടിലുകളായി സൂക്ഷിക്കുകയായിരുന്നു പതിവ്. ഇയാള്‍ ദിവസവും ഓരോ ബണ്ടിലുകളായി മോഷ്ടിക്കുകയും അവ ഓഫീസിലെ ലോക്കര്‍ റൂമില്‍ സൂക്ഷിക്കുകയും പിന്നീട് ഷോക്സിനുള്ളിലാക്കി പുറത്തേക്ക് കടത്തുകയുമായിരുന്നു ചെയ്തിരുന്നത്.

ഇയാള്‍ പുറത്തിങ്ങുമ്പോള്‍ സ്ഥിരമായി ഷോക്‌സ് പരിശോധിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഒപ്പം ജോലി ചെയ്യുന്നവരില്‍ സംശയം തോന്നുകയും ഈ വിഷയം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ പണം കടത്തുന്നത് കണ്ടെത്തുകയായിരുന്നു.

അങ്ങനെ പൊലീസ് വര്‍മ്മയുടെ ക്യാബിനില്‍ പരിശോധന നടത്തുകയും തുടര്‍ന്ന് ലോക്കറില്‍ പണം കണ്ടെത്തുകയുമായിരുന്നു. ലോക്കറില്‍ നിന്ന് 26.09 ലക്ഷം രൂപയും വീട്ടില്‍ നിന്ന് 64 ലക്ഷം രൂപയും പൊലീസ്പിടികൂടി. എല്ലാം 500 രൂപയുടെ നോട്ടുകളായിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News