Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2026 6:34 pm

Menu

Published on June 1, 2015 at 10:03 am

ജൂണ്‍ 24ന് അഖിലേന്ത്യ ബാങ്ക് പണിമുടക്ക്

bank-strike-on-24th-june

ബറോഡ : ജൂണ്‍ 24ന് അഖിലേന്ത്യ ബാങ്ക് പണിമുടക്ക് നടത്താന്‍ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷന്‍ തീരുമാനിച്ചു.എസ്.ബി.ഐ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാരുടെ യൂണിയനാണ് എസ്.എസ്.ബി.ഇ.എ. ദേശീയ പണിമുടക്കിന് പുറമെ ജൂണ്‍ നാലിന് അസോസിയേറ്റ് ബാങ്കുകളുടെ സര്‍ക്കിളുകളില്‍ പണിമുടക്ക് നടത്താനും യുണിയന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ എതിര്‍പ്പിനെ മറികടന്ന് അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കുക. ജീവനക്കാരെ പ്രതിനിധീകരിക്കാനുള്ള യൂണിയനുകളുടെ അവകാശം നിഷേധിക്കാതിരിക്കുക, കൂടുതല്‍ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാരുടെ സമരം

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News