Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂര്‍: ഫിബ്രവരി 25 മുതല്‍ 28 വരെ ബാങ്ക് ജീവനക്കാരും ഓഫിസര്‍മാരും അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നു. യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിൻറെ ആഹ്വാന പ്രകാരമാണ് പണിമുടക്ക്. കാലാവധി കഴിഞ്ഞ് രണ്ടുവര്‍ഷം പിന്നിട്ട സേവന – വേതന കരാര്‍ പുതുക്കുക എന്ന ആവശ്യമുന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. തുടര്‍ ചര്‍ച്ചകള്‍ നടത്തി ഫെബ്രുവരി മധ്യത്തോടെ കരാര്‍ ഒപ്പുവെക്കാമെന്ന ഉറപ്പിനെ തുടര്‍ന്ന് ജനുവരിയില്‍ നേരത്തേ നടത്താന്‍ നിശ്ചയിച്ച പണിമുടക്ക് യു.എഫ്.ബി.യു മാറ്റിവെക്കുകയായിരുന്നു. നേരത്തേ നല്‍കിയ 12.5 ശതമാനം വര്‍ധന വാഗ്ദാനത്തില്‍ 0.5 ശതമാനം മാത്രം വര്‍ധന വരുത്താനാണ് ഐ.ബി.എ തയാറായത്. ഈ സാഹചര്യത്തിലാണ് പണിമുടക്ക് നടത്താന്‍ യു.എഫ്.ബി.യു തീരുമാനിച്ചതെന്ന് സംസ്ഥാന കണ്‍വീനര്‍ സി.ഡി. ജോസണ്‍ അറിയിച്ചു. പണിമുടക്കിന് മുന്നോടിയായി വെള്ളിയാഴ്ച ദേശവ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും റാലികളും സംഘടിപ്പിച്ചിട്ടുണ്ട്.
Leave a Reply