Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം: ബാര്‍ കോഴ കേസില്‍ കെ എം മാണിക്കെതിരേ ഹൈക്കോടതിയുടെ വിധി ഇന്ന്.ബാ ര്‍ കോഴ വിവാദങ്ങളാണ് തിരഞ്ഞെടുപ്പു പരാജയത്തിനു കാരണമെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തലുകള്‍ക്കിടെ കോടതിവിധി കൂടി എതിരായാല്‍ മാണിയുടെ രാജി എന്ന ആവശ്യത്തിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ മുതിര്‍ന്നേക്കും. കോടതി പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടെന്നും അന്വേഷണം നടക്കട്ടെയെന്നുമാണ് കേരളാ കോ ണ്‍ഗ്രസ് തീരുമാനം. ഇക്കാര്യത്തില്‍ മാണിക്കൊപ്പം പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന സൂചനകളും പി ജെ ജോസഫ് അടക്കമുള്ള നേതാക്കള്‍ നല്‍കുന്നു. കെ.എം മാണിക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ച വിജിലന്‍സ് കോടതി വിധി സ്റ്റേ ചെയ്യണമെന്നും വിജലന്‍സ് ഡയറക്ടര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്നും ആവശ്യപ്പെട്ടാണ് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയിലെത്തിയത്. പ്രാഥമിക വാദം കേള്‍ക്കവേ വിധിയില്‍ വിജിലന്‍സിനെതിരെ എന്തെങ്കിലും ഉളളതായി താന്‍ കണ്ടില്ലെന്ന് ജസ്റ്റീസ് കെമാല്‍ പാഷ പറഞ്ഞിരുന്നു.
Leave a Reply