Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഏറ്റവും ചെലവേറിയ സൽക്കാരം നല്കിയത് മൻമോഹൻ സിങിനാണെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ നിയമപ്രകാരം സിബിഎസ് ന്യൂസിനു ലഭിച്ച രേഖയിൽ വ്യക്തമാക്കുന്നു. ഒബാമ അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം നടത്തിയ സൽക്കാരങ്ങളിൽ ആദ്യ സൽക്കാരവും ഇദ്ദേഹത്തിന് തന്നെയായിരുന്നു. 2009 നവംബര്‍ 24നു വൈറ്റ് ഹൗസിൽ വച്ച് നടത്തിയ ഈ സൽക്കാരത്തിന് ചിലവാക്കിയത് 572187.36 യുഎസ് ഡോളറാണ്. കഴിഞ്ഞ നാല് വർഷത്തിനിടെ നടന്ന അഞ്ചു സല്ക്കാരങ്ങൾക്ക് ചെലവായത് 1.55 മില്യണ്‍ ഡോളറാണത്രെ.
Leave a Reply