Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സംസ്ഥാനത്തെ ബാര്‍ബര്‍ഷോപ്പുകൾക്ക് ഇനി മുതൽ ഞായറാഴ്ച അവധി ദിവസം. കുറേ കാലങ്ങളായി ചൊവ്വാഴ്ചയായിരുന്നു ബാർബർ ഷോപ്പുകൾക്ക് അവധി ഉണ്ടായിരുന്നത്. ബാര്‍ബര്‍ ആന്‍ഡ് ബ്യൂട്ടീഷന്‍ അസോസിയേഷനില്‍ അംഗത്വമുള്ള അമ്പതിനായിരം ബാര്‍ബര്‍ഷോപ്പുകളില്‍ ഈ തീരുമാനം നടപ്പിലാക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ചകളില്‍ വരുമാനം കുറഞ്ഞതാണ് അവധി ദിനം മാറ്റാന്‍ കാരണമായത്. നിലവിലെ അവധി ദിവസമായ ചൊവ്വാഴ്ച ഇനി മുതൽ ബാർബർ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കും. മെയ്മാസം മുതലായിരിക്കും ഞായറാഴ്ചകളിൽ അവധി ഉണ്ടായിരിക്കുക. അടുത്ത മാസം കാഞ്ഞങ്ങാട്ട് ചേരുന്ന അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ ഇക്കാര്യം ഔദ്യോഗികമായി തീരുമാനിക്കും. നേരത്തെ ചില ജില്ലകളിലെ ബാര്‍ബര്‍ഷോപ്പുകള്‍ ഞായറാഴ്ച അവധിദിനമായി നിശ്ചയിച്ചിരുന്നു.
Leave a Reply