Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡെൽഹി :ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസിലെ മുഖ്യപ്രതി ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ ഷെഹ്സാദ് അഹമ്മദിന് ജീവപര്യന്തം ശിക്ഷ. 90,000 രൂപ പിഴയായി അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഡല്‍ഹി സാകേത് കോടതിയാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ വ്യാജമല്ലെന്നും ഷെഹ്സാദ് അഹമ്മദ് കുറ്റക്കാരനാണെന്നും ഡല്‍ഹി വിചാരണ കോടതി കണ്ടെത്തിരുന്നു. ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഇന്‍സ്‌പെക്‌ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മയെ വെടിവച്ചു കൊന്നത് ഷെഹ്‌സാദാണെന്നതിന് കൃത്യമായ തെളിവുകള്‍ കോടതിക്ക് ലഭിച്ചിരുന്നു.
2008 സപ്തംബര്‍ 19നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഡല്‍ഹിയിലെ ജാമിയ നഗറില്‍ ബട്‌ല ഹൗസിലെ അപ്പാര്‍ട്ട്‌മെന്റില്‍ തീവ്രവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്ന സൂചനയെത്തുടര്‍ന്ന് പരിശോധനക്കെത്തിയ പോലീസ് സംഘത്തിനുനേരെ തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ തീവ്രവാദികളെന്ന് കരുതുന്ന അതിഫ് അമീനും മുഹമ്മദ് സാജിദും പോലീസ് ഇന്‍സ്‌പെക്ടര്‍ എം.സി. ശര്‍മയും മരിച്ചു.
Leave a Reply