Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിംഗുമായുള്ള അഭിമുഖം ഉള്‍പ്പെട്ട വിവാദ ഡോക്യുമെന്ററി ഇന്ത്യന്‍ ഡോട്ടര്‍ ബിബിസി സംപ്രേഷണം ചെയ്തു. ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ 3.30 നാണ് എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള അഭിമുഖം ബ്രിട്ടണില്‍ പ്രക്ഷേപണം ചെയ്തത്. അന്താരാഷ്‌ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിനാണ് ഡോക്യുമെന്ററി സംപ്രേഷണം ചെയ്യാന്‍ ബിബിസി നേരത്തെ തീരുമാനിച്ചിരുന്നത്.എന്നാല്‍ ഡോക്യുമെന്ററി ഇന്ത്യയില്‍ നിരോധിച്ചതിനെ തുടര്‍ന്നും വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലും സംപ്രേക്ഷണം നേരത്തെയാക്കുകയായിരുന്നു. ഡോക്യുമെന്ററി ഇന്ത്യയില്‍ നിരോധിച്ചിരുന്നു. കൂടാതെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് തീഹാര്‍ ജയില്‍ അധികൃതരോട് അഭിമുഖം ചെയ്ത സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ലെസ്ലി ഉദ്വിനാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. അഭിമുഖത്തില്‍ പ്രതി മുകേഷ് സിംഗ് ബലാത്സംഗത്തെ ന്യായീകരിച്ചിരുന്നു.താന്‍ ചെയ്ത തെറ്റില്‍ യാതൊരു പശ്ചാത്താപവും പ്രകടിപ്പിക്കാതെ പ്രതി മാനഭംഗങ്ങള്‍ക്കു കാരണം സ്ത്രീകളാണെന്നും എട്ടു മണിക്കു ശേഷം അവര്‍ പുറത്തിറങ്ങരുതെന്നുമാണ് അഭിമുഖത്തില്‍ പറയുന്നത്. പെണ്‍കുട്ടിയും കൂട്ടുകാരനും എതിര്‍ക്കാന്‍ ശ്രമിച്ചില്ലായിരുന്നെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നെന്നും എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള അഭിമുഖത്തില്‍ അയാള്‍ പറയുന്നുണ്ട്. അഭിമുഖ വാര്‍ത്ത പുറത്ത് വന്നതോടെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു.
ഡോക്യുമെന്ററി കാണാം
–
–
Leave a Reply