Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ലോകകപ്പ് ക്രിക്കറ്റിനുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള ടീമില്‍ നിന്നും യുവരാജിനെ ഒഴിവാക്കി. പകരം പരിക്കേറ്റു പുറത്തിരിക്കുന്ന ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തി. അക്ഷര്‍ പട്ടേല്‍, സ്റ്റ്യുവര്‍ട്ട് ബിന്നി തുടങ്ങിയവര്‍ ടീമില്‍ ഇടം നേടിയപ്പോള്‍ മുരളീ വിജയ്, റോബിന്‍ ഉത്തപ്പ തുടങ്ങിയവര്‍ക്ക് ടീമില്‍ ഇടം കണ്ടെത്താനായില്ല. ഓസ്‌ട്രേലിയന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പ് ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 29 വരെയാണ് നടക്കുന്നത്. മത്സരങ്ങളില്‍ പൂള്‍ ബിയില്‍ ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, വെസ്റ്റിന്‍ഡീസ് തുടങ്ങീ ശക്തന്‍മാര്‍ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം.ഫെബ്രുവരി 15 ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. നിലവില്‍ ഏകദിന റാങ്കിംങില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ കഴിഞ്ഞ ലോകകപ്പിന് ശേഷം കളിച്ച 95 ഏകദിനങ്ങളില്‍ 57 എണ്ണത്തില്‍ വിജയിച്ചിരുന്നു. ഇതില്‍ 32 വിജയങ്ങള്‍ വിദേശ പിച്ചുകളിലായിരുന്നു.
ടീം:
മഹേന്ദ്ര സിംഗ് ധോണി(ക്യാപ്റ്റ്ൻ), വിരാട് കോഹ്‌ലി, ശിഖർ ധവാൻ, അജിങ്ക രഹാനെ, രോഹിത് ശർമ, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, സ്റ്റുവർട്ട് ബിന്നി, ഇഷാന്ത് ശർമ, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, ആർ.അശ്വിൻ, അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ.
Leave a Reply