Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 12:40 am

Menu

Published on May 7, 2014 at 4:35 pm

രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐയുടെ സസ്‌പെന്‍ഷന്‍

bcci-suspends-rajasthan-cricket-association-after-lalit

ന്യൂഡല്‍ഹി: രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐയുടെ സസ്‌പെന്‍ഷന്‍.കഴിഞ്ഞ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് ഇന്ന് ജയ്പൂരില്‍ പ്രഖ്യാപിച്ചത്. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനിലെ ആകെയുള്ള 33 അംഗങ്ങളില്‍ 26 പേരുടെ പിന്തുണയോടെയാണ് മോഡി തിരഞ്ഞെടുക്കപ്പെട്ടത്. മോഡിയെ തെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ചതിന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനെ പുറത്താക്കുമെന്ന് ബിസിസിഐ നേരത്തെതന്നെ വ്യക്തമാക്കിയതാണ്. ബിസിസിഐയ്ക്ക് അവരുടെ നടപടികളുമായി മുന്നോട്ട് പോകാമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.മോഡി ഐപിഎല്‍ കമ്മീഷണറായിരുന്ന 2008 മുതല്‍ 2010 വരെയുള്ള കാലയളവില്‍ നടത്തിയ ക്രമക്കേടിനെ തുടര്‍ന്ന് 2013 സെപ്റ്റംബറിലാണ് ബിസിസിഐ അദ്ദേഹത്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News