Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:22 pm

Menu

Published on April 21, 2014 at 11:08 am

ഐപിഎല്‍ വാതുവെപ്പ് അന്വേഷിക്കാന്‍ മൂന്നംഗ സമിതി

bcci-to-propose-three-man-committee-to-sc-to-investigate

മുംബൈ: ഐപിഎല്‍ വാതുവെപ്പ് കേസ് അന്വേഷിക്കാന്‍ ബിസിസിഐയുടെ മൂന്നംഗ സമിതിയെ നിയോഗിച്ചു.മുന്‍ സി ബി ഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്‍, മുന്‍ ക്രിക്കറ്റ് താരം രവിശാസ്ത്രി, കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജെ എന്‍ പാട്ടീല്‍ എന്നവരടങ്ങുന്നതാണ് സമിതി.ഇതുസംബന്ധിച്ചുളള ബിസിസിഐയുടെ ശുപാര്‍ശ മറ്റന്നാള്‍ സുപ്രീം കോടതിയെ അറിയിക്കും. മുംബൈയില്‍ ചേര്‍ന്ന ബിസിസിഐയുടെ അടിയന്തര പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം.അതേ സമയം, മൂന്നംഗ സമിതിയല്‍ അംഗമായ രവിശാസ്ത്രി, ആരോപണവിധേയനായ എന്‍ ശ്രീനിവാസന്റെ നോമിനിയാണെന്ന വിമര്‍ശനം ഉര്‍ന്നിട്ടുണ്ട്. പ്രവര്‍ത്തക സമിതിയോഗത്തിനിടെ സ്വതന്ത്രാന്വേഷണ സമിതിയെച്ചൊല്ലി രൂക്ഷമായ തര്‍ക്കങ്ങളുണ്ടായി. രവി ശാസ്‌സ്ത്രിയെയും കെ മാധവനെയും ഐ പി എല്‍ ഒത്തുകളിക്കേസ് അന്വേഷണ സമിതിയല്‍ ഉള്‍പ്പെടുത്തണമെന്ന് ശ്രീനിവാസന്‍ വിഭാഗം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഐ പി എള്‍ ചെയര്‍മാന്‍ രാജീവ് ശുക്ല യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ശ്രീനിവാസന്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33