Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ് : ഗള്‍ഫില്‍ മനുഷ്യ ശരീരത്തെ കാര്‍ന്നുതിന്നുന്ന പ്രത്യേകതരം ബാക്ടീറിയ പെരുകുന്നതായി റിപ്പോര്‍ട്ട്.ഗൾഫ് കടൽ തീരങ്ങളിലാണ് ഇവയെ കണ്ടെത്തിയത്. കടൽജലം പരിശോധിച്ചാണ് ബാക്ടീരിയയെ കണ്ടെത്തിയത്.ഗള്‍ഫ് മേഖലകളിലെ കടല്‍തീരങ്ങളില്‍ ഉല്ലാസ യാത്രയ്ക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ക്ക് ആരോഗ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.വിബ്രിയോ വള്‍നിഫിക്കസ് എന്ന പ്രത്യേകയിനം ബാക്ടീരിയയാണ് മനുഷ്യജീവന് ഭീഷണിയായി ഗള്‍ഫ് മേഖലകളില്‍ പടരുന്നതായി കണ്ടെത്തിയത്. കടല്‍തീരങ്ങളിലെത്തുന്നവരുടെ ശരീരത്തിലുള്ള ചെറിയ മുറിവുകളിലൂടെയം കടല്‍ ജലത്തിലൂടെയുമാണ് ബാക്ടീരിയ മനുഷ്യ ശരീരത്തില്‍ കടക്കുന്നത്. പിന്നീട് രക്തത്തില്‍ ചേര്‍ന്ന് പ്രതിരോധ ശേഷിയെ തകര്‍ക്കും. കടല്‍ ജലത്തിന് ചൂടുപിടിക്കുമ്പോള്‍ വളരുന്ന ബാക്ടീരിയ, നന്നായി വേവിക്കാത്ത കടല്‍ മത്സ്യത്തിലൂടെയും മനുഷ്യ ശരീരത്തില്‍ കടക്കും. കഴിഞ്ഞ വർഷവും ഇതേസമയത്ത് ബാക്ടീരിയക്കെതിരെ മുന്നറിയിപ്പുണ്ടായിരുന്നു.കഴിഞ്ഞ വര്‍ഷം ഫ്‌ളോറിഡയില്‍ മൂന്നുപേര്‍ മരിച്ചത് ഉള്‍പ്പടെ ലോകത്ത് കഴിഞ്ഞ 18 മാസത്തിനിടയില്‍ 39 പേരാണ് ബാക്ടീരിയയുടെ ആക്രമണത്തില്‍ മരണമടഞ്ഞത്.
Leave a Reply