Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:44 am

Menu

Published on June 4, 2013 at 5:17 am

കനത്ത മഴയെ തുടർന്ന് കോഴിക്കോട്ടേക്കുള്ള വിമാനങ്ങള്‍ കൊച്ചിയില്‍ ഇറക്കി

because-of-heavy-rain-airplane-that-is-to-be-landed-on-calicut-have-landed-in-kochi

നെടുമ്പാശേരി : കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങേണ്ട രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ കനത്തമഴയെ തുടര്‍ന്ന് കൊച്ചിയിലിറങ്ങി. ഐഎക്‌സ് 474 ബഹ്‌റിന്‍ ദോഹ കോഴിക്കോട് കൊച്ചി, ഐഎക്‌സ് 348 അബുദാബി കോഴിക്കോട് വിമാനങ്ങളാണ് കൊച്ചിയിലിറങ്ങിയത്. ബഹ്‌റിനില്‍ നിന്നുമെത്തിയ വിമാനം കോഴിക്കോടിറങ്ങാതെ ഇന്നലെ പുലര്‍ച്ചെ 4.20 ന് കൊച്ചിയില്‍ വന്നിറങ്ങി. പിന്നീട് രാവിലെ 6.45ന് ഈ വിമാനം കോഴിക്കോടിനു മടങ്ങി. അബുദാബിയില്‍ നിന്നും കോഴിക്കോടിറങ്ങേണ്ട വിമാനം ഇന്നലെ രാവിലെ 5.45ന് പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അവിടെ ഇറങ്ങാതെ കൊച്ചിയില്‍ ഇറക്കുകയായിരുന്നു. പിന്നീട് കാലാവസ്ഥ അനുകൂലമായശേഷം വിമാനം കോഴിക്കോട്ടേക്ക് മടങ്ങി.

Loading...

Leave a Reply

Your email address will not be published.

More News