Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 2:31 pm

Menu

Published on May 23, 2017 at 5:18 pm

മുറികളുടെ ക്രമീകരണം എങ്ങിനെയാകണം

bedroom-arrangements-in-feng-shui

വീട്ടിലെ കിടപ്പുമുറികളുടെ ശരിയായ രീതിയിലുള്ള ക്രമീകരണം ആരോഗ്യത്തെ സ്വാധീനിക്കുന്നുവെന്നാണ് ചൈനീസ് പാരമ്പര്യ ശാസ്ത്രമായ ഫെങ്ഷുയി പറയുന്നത്. ഏതു ദിക്കിലേക്ക് തലവെച്ച് കിടക്കണമെന്ന കാര്യം ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ രോഗാവസ്ഥയില്‍ നിന്ന് മുക്തിനേടാന്‍ കഴിയുമെന്നും ഇതില്‍ വിശ്വസിക്കപ്പെടുന്നു.

പ്രധാന കിടപ്പുമുറി വീടിന്റെ മധ്യഭാഗത്ത് ആകുന്നത് നല്ലതാണെന്ന് ഫെങ്ഷുയി പറയുന്നു. ഒരു കാരണവശാലും കോണുകളിലെ മുറികള്‍ ദമ്പതികള്‍ ഉപയോഗിക്കാതിരിക്കുക. അങ്ങനെ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മൂലഭാഗം വിട്ട് കിടക്ക സ്ഥാപിക്കുക. തെക്കോട്ടോ കിഴക്കോട്ടോ തലവച്ച് കിടക്കണം. ഗൃഹനാഥന്റെ ഭാഗ്യദിക്കിലോട്ടും തലവച്ച് കിടക്കാവുന്നതാണ്.

കിടപ്പു മുറികളുമായി ബന്ധപ്പെട്ട് ഫെങ്ഷുയി നല്‍കുന്ന നിര്‍ദേശങ്ങള്‍.
1. കുളിമുറികളുടെ വാതിലിന് നേരെ തലവച്ച് കിടക്കരുത്.

2. ബെഡ്‌റൂമില്‍ ചെടികള്‍, വെള്ളച്ചാട്ട സീനറി, വെള്ളവുമായി ബന്ധപ്പെട്ട പുഴ, കടല്‍ തുടങ്ങിയവയുടെ ഛായാചിത്രങ്ങള്‍ വയ്ക്കരുത്.

3. കിടക്കയുടെ അടിഭാഗം വൃത്തിയായി സൂക്ഷിക്കുക, പൊടി തുടച്ചു മാറ്റുക, ആഴ്ചയില്‍ ഒരു ദിവസം ഉപ്പുകല്ല് വച്ച് തറ തുടയ്ക്കുക.

4. മുഷിഞ്ഞ വസ്ത്രങ്ങള്‍ ഒഴിവാക്കുക.

5. ബീമിന്റെ അടിഭാഗത്തും ജനാലകള്‍, വാതിലുകള്‍ ഇവയ്ക്ക് നേരെയും തലവച്ച് കിടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

6. ടെലിവിഷന്‍, കമ്പ്യൂട്ടര്‍, ഇലക്ട്രിക് സാധനങ്ങള്‍ ഇവ കിടക്കയില്‍ സ്ഥാപിക്കരുത്.

7. ഉപയോഗശൂന്യമായ പാഴ്വസ്തുക്കള്‍ മാറ്റുക.

8. കണ്ണാടിയില്‍ കാണത്തക്ക രീതിയില്‍ കിടക്ക ഇടാതെ സൂക്ഷിക്കുക. ബുദ്ധിമുട്ടുള്ളവര്‍ ഉറങ്ങുമ്പോള്‍ കണ്ണാടി തുണികൊണ്ട് മൂടി ഇടുക.

9. കിടക്കയുടെ വിരികള്‍ ചുവപ്പ്, പിങ്ക്, വെള്ള ഈ കളര്‍ ഉപയോഗിക്കുക.

10. കിടപ്പുമുറികളില്‍ മറ്റുള്ളവരെ കയറ്റരുത്.

11. ക്ലോക്ക്, അലാറം, മൊബൈല്‍ ഇവ കിടക്കയില്‍ നിന്നു 5 മീറ്റര്‍ അകലത്തില്‍ വയ്ക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News