Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : മഹാരാഷ്ട്രയിൽ ബീഫ് നിരോധിച്ചു.ബീഫ് വില്‍ക്കുകയോ കൈവശം വെക്കുകയോ ചെയ്യുന്നതിന് അഞ്ച് വര്‍ഷത്തെ തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. 19 വര്‍ഷം മുന്‍പ് മഹാരാഷ്ട്ര അസംബ്ലി പാസാക്കിയ മഹാരാഷ്ട്ര ആനിമല്‍ പ്രിസര്‍വേഷന്‍ ബില്ലിന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അംഗീകാരം നല്‍കിയതോടെയാണ് നിരോധനം നിലവില്‍ വന്നത്.1976ലെ മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമപ്രകാരം പശുക്കളെ കൊല്ലുന്നത് നിരോധിച്ചിരുന്നു. പുതിയ നിയമം നിലവില്‍ വന്നതോടെ കാള, മൂരി എന്നിവയെ കൊല്ലുന്നതിനും നിരോധനം ബാധകമായി. എന്നാല്‍ എരുമയെ കശാപ്പ് ചെയ്യുന്നതിന് നിരോധനം ബാധകമല്ല. സംസ്ഥാനത്തെ ബീഫ് വിപണിയില്‍ എരുമമാംസത്തിന്റെ പങ്ക് 25 ശതമാനം മാത്രമാണ്.ഗോവധനിരോധനം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. അതേസമയം ബീഫ് കച്ചവടക്കാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ആയിരങ്ങളെ തൊഴില്‍രഹിതരാക്കുന്നത് കൂടാതെ സംസ്ഥാനത്ത് ഇറച്ചിയുടെ വില കുതിച്ചു കയറാനും ഇത് കാരണമാകുമെന്ന് ഇവര്‍ കുറ്റപ്പെടുത്തി.
Leave a Reply