Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 6:56 pm

Menu

Published on January 25, 2015 at 9:14 pm

ബീഫിന് വില കൂട്ടാന്‍ പോകുന്നു

beef-price-is-about-to-increase

കൊച്ചി: അല്പം പൈസ കുറവുള്ളതും എന്നാൽ നല്ല രുചിയുള്ളതുമായ ഒരു വിഭവമാണ് ബീഫ്. എന്നാൽ ഇതാ ബീഫിന് വില കൂട്ടാൻ പോകുന്നു. തമിഴ്‌നാട് വഴി കേരളത്തിലേക്ക് എത്തിക്കുന്ന അറവുമാടുകളുടെ എണ്ണത്തില്‍ വന്‍കുറവ് വന്നതാണ് ഇങ്ങനെ വില കൂട്ടാനുള്ള തീരുമാനത്തില്‍ എത്തുന്നത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ മാടുകള്‍ക്ക് ക്ഷാമമില്ല. സാധാരണ മാടുകള്‍ക്ക് രോഗബാധ ഉണ്ടാകുമ്പോഴാണ് കേരളത്തില്‍ ക്ഷാമം നേരിടുന്നത്. കേരളത്തില്‍ നിന്നുള്ള മാടുകള്‍ തമിഴ്‌നാട്ടിലെ ചന്തകളില്‍ എത്താത്തതുകൊണ്ടുതന്നെ കേരളത്തിലേക്കുള്ള ഇറക്കുമതിയും കുറയുന്നു. ഇവയ്ക്ക് 40% കുറവുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഈ സാഹചര്യമുള്ളതിനാല്‍ കേരളത്തില്‍ അടുത്താഴ്ച മുതല്‍ ബീഫിന് വില വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. കേരളത്തില്‍ മാടുകള്‍ക്കു ഇപ്പോൾ ക്ഷാമമോ രോഗബാധയോ ഇല്ല, എന്നിട്ടും എന്താണ് ഏജന്റുമാര്‍ കച്ചവടത്തില്‍ വിമുഖത കാട്ടുന്നതെന്ന് വ്യക്തമല്ല. എന്തിരുന്നാലും യുവാക്കൾക്ക് ഇതൊരു ഒന്നൊന്നര പണി തന്നെ ആകും എന്ന കാര്യം ഉറപ്പാണ്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News