Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തോളമായി നടന്നുവരുന്ന ബീഫ് സമരം പിന്‍വലിച്ചു. ഉരുക്കളുമായി സംസ്ഥാനത്തേക്ക് വരുന്ന വാഹനങ്ങള്‍ക്ക് സുരക്ഷ നല്‍കുമെന്നും, വാഹനം തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നുമുള്ള സര്‍ക്കാര്‍ ഉറപ്പിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.മാട്ടിറിച്ചി വ്യാപാരികള്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തി വന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. കഴിഞ്ഞ 19 മുതലാണ് തമിഴ്‌നാട്ടിലെ കാലിക്കച്ചവടക്കാര്‍ സമരം ആരംഭിച്ചത്. കേരളത്തിലേക്ക് കാലികളെ കൊണ്ടുവരുന്നത് ഹിന്ദു സംഘടനകള്‍ നേതൃത്വത്തില്‍ തടയുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ കന്നുകാലി വ്യാപാരികള്‍ നടത്തുന്ന സമരത്തില്‍ കേരളത്തിലെ വ്യപാരികളും പങ്കുചേര്‍ന്നിരുന്നു
Leave a Reply