Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:40 am

Menu

Published on November 20, 2013 at 10:10 am

ബെയ്‌റൂട്ടിൽ ഇറാന്‍ എംബസിക്കുനേരെ ഇരട്ട ബോംബാക്രമണം;23 മരണം

beirut-blasts-kill-23-al-qaeda-linked-group-claims-hand

ബെയ്‌റൂട്ട്:ലെബനന്‍തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഇറാന്‍ എംബസിക്കടുത്ത് നടന്ന ഇരട്ട ചാവേര്‍ ബോംബാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു.150-ഓളം പേര്‍ക്ക് പരിക്കേറ്റു.ഇറാന്‍ നയതന്ത്രജ്ഞന്‍ ഇബ്രാഹീം അന്‍സാരിയും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.ഇറാന്‍ അംബാസഡര്‍ സുരക്ഷിതനാണെന്നാണ് റിപ്പോര്‍ട്ട്.ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ഖ്വയ്ദയുമായി ബന്ധമുള്ള സുന്നി ജിഹാദി ഗ്രൂപ്പ്’അബ്ദുള്ള അസം ബ്രിഗേഡ്‌സ്’ഏറ്റെടുത്തു.ശക്തമായ സ്ഫോടനത്തില്‍ സമീപത്തെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.നിലത്ത് ചിതറിയ ശരീരഭാഗങ്ങള്‍ അടക്കമുള്ള ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ പുറത്തുവിട്ടു.ആക്രമണത്തിനുപിന്നില്‍ ഇസ്രായേലാണെന്ന് ഇറാന്‍ ആരോപിച്ചു.ഇറാന്‍ എംബസി പ്രവര്‍ത്തിക്കുന്ന ഒമ്പതുനില കെട്ടിടത്തിനുപുറത്ത് ബൈക്കിലെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചായിരുന്നു ആദ്യസ്‌ഫോടനം.കാറിലെത്തിയ ചാവേറാണ് രണ്ടാമത്തെ സ്‌ഫോടനം നടത്തിയത്.ആക്രമണത്തില്‍ സമീപത്തെ നാല് കെട്ടിടങ്ങളുടെ മുന്‍ഭാഗത്തിന് വന്‍നാശം സംഭവിച്ചു.എംബസിയിലെ മറ്റ് ഉദ്യോഗസ്ഥര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.ഇറാന്റെ പിന്തുണയുള്ള, ലെബനനിലെ ഷിയ സംഘടനയായ ഹിസ്ബുള്ള തങ്ങളുടെ അംഗങ്ങളെ സിറിയയില്‍നിന്ന് പിന്‍വലിക്കുക, ലെബനന്‍ ജയിലിലുള്ള തങ്ങളുടെ സംഘാംഗങ്ങളെ വിട്ടയയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ആക്രമണം.ഹിസ്ബുള്ളയ്ക്ക് നിര്‍ണായകസ്വാധീനമുള്ള പ്രദേശമാണിത്.സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍അസദിനെ സഹായിക്കാന്‍ ഹിസ്ബുള്ള തങ്ങളുടെ അനുയായികളെ നിയോഗിച്ചത് ഒട്ടേറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News