Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 1:03 am

Menu

Published on February 14, 2014 at 11:37 am

കുട്ടികളുടെ ദയാവധത്തിന് ബെല്‍ജിയം പാര്‍ലമെന്റ് അനുമതി നല്‍കി

belgian-parliament-okays-child-mercy-killings

ബെല്‍ജിയം: മരണകാരണമായ മാരകരോഗങ്ങള്‍ ബാധിച്ച കുട്ടികളുടെ ദയാവധത്തിന് ബെല്‍ജിയം പാര്‍ലമെന്റ് അനുമതി നല്‍കി.മാരകരോഗങ്ങള്‍ ബാധിച്ച് കടുത്ത വേദന അനുഭവിക്കുന്ന 12 വയസ്സു മുതലുള്ള കുട്ടികളെ കഠിന വേദന അനുഭവിക്കുന്നതിൽ നിന്ന് രക്ഷിക്കാനാണ് ദയാവധത്തിന്  പാർലമെന്റ് അനുവാദം നല്കിയിരിക്കുന്നത്. ഇതോടെ കുട്ടികളുടെ ദയാവധത്തിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബെല്‍ജിയം. മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രമേ ദയാവധം നടപ്പിലാക്കാവു എന്നാണ്  നിയമം പറയുന്നത്.142 അംഗ പാര്‍ലമെന്‍റില്‍ 44നെതിരെ 86 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. രാജ്യത്തെ ശിശുരോഗ വിദഗ്ധരും റോമന്‍ കത്തോലിക്കാസഭയും  കുട്ടികളുടെ ദയാവധത്തിന് അനുവാദം നൽകിയതിൽ പ്രതിഷേധിച്ചു. ഫിലിപ്പ് രാജാവ് ഒപ്പുവെക്കുന്നതോടെ  ഈ നിയമം പ്രാബല്യത്തില്‍വരുന്നതായിരിക്കും.2002 ൽ മുതിർന്നവരുടെ ദയാവധത്തിന് ബെര്‍ജിയം പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയിരുന്നു.

Loading...

Comments are closed.

More News