Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 7:11 am

Menu

Published on May 6, 2017 at 5:21 pm

കുറിതൊടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

beliefs-behind-tilak-and-bindi-forehead

കുറി തൊടുക എന്നത് ഹൈന്ദവരുടെ ഇടയിലെ ഒരു പ്രധാന അനുഷ്ഠാനമാണ്. കുളിച്ചിട്ട് കുറി തൊടാത്തവനെ കണ്ടാല്‍ കുളിക്കണമെന്ന പഴഞ്ചൊല്ല് വരെയുണ്ട്. തിലകം ധരിച്ച് ചെയ്യുന്ന പ്രവൃത്തികള്‍ മാന്യതയും ശ്രേഷ്ഠതയും ഉണ്ട്.

ഏതൊരു നല്ലകാര്യത്തിന് ഇറങ്ങിത്തിരിക്കുമ്പോഴും മറ്റുള്ളവര്‍ പോകുന്നവരെ തിലകം ചാര്‍ത്തുന്ന പതിവ് നമ്മുടെ സംസ്‌കാരത്തിലുണ്ടായിരുന്നു. നെറ്റിത്തടത്തിലാണ് പ്രധാനമായും തിലകം ധരിക്കേണ്ടത്. മോതിരവിരല്‍ ഉപയോഗിച്ചാണ് കുറി തൊടേണ്ടത്.

കുളി കഴിഞ്ഞാല്‍ ശരീരത്തിന്റെ താപനിലയിലുണ്ടാകുന്ന വ്യത്യാസവും ശരീരധാതുക്കളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും മൂലമുണ്ടാകുന്ന നീര്‍ക്കെട്ട് ഒഴിവാക്കാന്‍ കുറിതൊടുന്നത് നല്ലതാണ്. കുളി കഴിഞ്ഞാലുടന്‍ ഭസ്മം നെറുകയില്‍ വയ്ക്കുകയും ശരീരത്തില്‍ സന്ധിസ്ഥാനങ്ങളില്‍ ഭസ്മം തൊടുകയും ചെയ്താല്‍ ശാരീരിക ദോഷങ്ങള്‍ മാറുമെന്നും പറയപ്പെടുന്നു.

ഭക്തികൊണ്ടായാലും അഴകിനായാലും തിലകധാരണം നടത്തുന്നത് ഐശ്വര്യപ്രദമാണ്. ശരിയായ രീതിയില്‍ തിലകം ചാര്‍ത്തിയാല്‍ അനുഭവവും നല്ലതായിരിക്കും.

ചന്ദനക്കുറി നീട്ടിയിടുന്നത് നല്ലതാണ്. ഞായറാഴ്ച കുങ്കുമപ്പൊട്ടണിയരുത്. സൂര്യബലം കൊണ്ട് രോഗമോചനവും ശരീരബലവും രോഗപ്രതിരോധശക്തിയും നല്ല ഊര്‍ജ്ജസ്വലതയും ലഭിക്കുന്നതാണ്. കുങ്കുമപ്പൊട്ടിട്ടാല്‍ ഇവ നശിച്ചു പോകുമെന്നാണ് വിശ്വാസം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News