Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:34 pm

Menu

Published on September 24, 2018 at 12:54 pm

പെണ്ണ് 30 കഴിഞ്ഞ് കല്ല്യാണം കഴിച്ചാലുള്ള ഗുണങ്ങൾ

benefits-getting-married-30s

വിവാഹപ്രായം പെണ്‍കുട്ടികളെ സംബന്ധിച്ച് ഒരു വെല്ലുവിളി തന്നെയാണ്. കാരണം പതിനെട്ട് തികയാന്‍ കാത്തുനില്‍ക്കുകയാണ് പല രക്ഷിതാക്കളും മകളെ വിവാഹം കഴിപ്പിച്ചയക്കാന്‍. പെണ്ണിന്റെ വിവാഹ പ്രായം മിക്കവാറും ഇരുപതിനുള്ളില്‍ തന്നെ തീരുമാനമാവുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ തന്നെ മുന്‍കൈയ്യെടുത്ത് വിവാഹത്തിന്റെ കാര്യത്തില്‍ അഭിപ്രായം പറയുന്ന തരത്തിലുള്ള ഒരു നല്ല മാറ്റത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. പല മാതാപിതാക്കളും ബന്ധുക്കളുടേയും നാട്ടുകാരുടേയും ചോദ്യം കേട്ട് സഹിക്കാനാവാതെയാണ് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയക്കാന്‍ നിര്‍ബന്ധിതരാവുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് ഇരുപത്തഞ്ചെങ്കിലും കഴിയാതെ വിവാഹം കഴിക്കാന്‍ ബുദ്ധിയുള്ള ഒരു പെണ്‍കുട്ടിയും സമ്മതിക്കില്ല.

കാരണം സ്വന്തം കാലില്‍ നില്‍ക്കണം എന്നാണ് ഏതൊരു പെണ്‍കുട്ടിയുടേയും ആഗ്രഹം. പല പെണ്‍കുട്ടികളും വിദ്യാഭ്യാസം, ജോലി എന്ന സ്വപ്‌നങ്ങളെല്ലാം മാറ്റി വെച്ചാണ് പലപ്പോഴും വിവാഹത്തിന് തയ്യാറാവുന്നത്. പക്വതയെത്തുന്നതിന് മുന്‍പ് തന്നെ വിവാഹം കഴിച്ച് വീട്ടമ്മയായി ചുരുങ്ങേണ്ടി വന്ന പല പെണ്‍കുട്ടികളും ഉണ്ട്. ഇവരെല്ലാം തന്നെ പലപ്പോഴും ഇന്ന് ജീവിതത്തെക്കുറിച്ച് നെടുവീര്‍പ്പിടുന്നുണ്ടാവും. എന്നാല്‍ പെണ്ണിന്റെ കല്ല്യാണപ്രായം മുപ്പതായാല്‍ അത് ഉണ്ടാക്കുന്ന ചില മാറ്റങ്ങള്‍ ഉണ്ട്. മികച്ച വിദ്യാഭ്യാസവും നല്ലൊരു കരിയറും ഓരോ പെണ്ണിനും നല്‍കുന്ന ആത്മവിശ്വാസം ചില്ലറയല്ല. ഇങ്ങനെ വൈകിയുള്ള വിവാഹംകൊണ്ട് പെൺകുട്ടികൾക്ക് എന്തൊക്കെ ലഭിക്കുന്നു എന്ന് നോക്കാം.

സ്വാതന്ത്ര്യത്തിലേക്ക് തുറന്ന് വിടല്‍

പലപ്പോഴും നേരത്തേ വിവാഹം കഴിച്ചവരില്‍ ഉള്ള ഒരു മനസ്താപമാണ് പലപ്പോഴും സ്വാതന്ത്ര്യം നഷ്ടപ്പെട്ടു എന്നത്. നേരത്തെ വിവാഹം കഴിച്ചാല്‍ അവരുടെ സ്വപ്‌നങ്ങള്‍ പലപ്പോഴും വീട്ടിലും ഭര്‍ത്താവിന്റെ അടുത്തും ആയി ഒതുങ്ങുന്നു. എന്തിനും ഏതിനും ഭര്‍ത്താവിനോട് അനുവാദം ചോദിക്കേണ്ട അവസ്ഥയാണ് പല പെണ്‍കുട്ടികള്‍ക്കും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ഇല്ലാതാവുന്നു മുപ്പതിനു ശേഷം വിവാഹം കഴിക്കുമ്പോള്‍. കാരണം മാനസികമായ ഒരു അടിമത്വം ഭര്‍ത്താവില്‍ നിന്നും ഇല്ലാതാവുന്നു വൈകിയുള്ള വിവാഹത്തിലൂടെ.

സ്വയം അഭിമാനം

ആത്മാഭിമാനം എന്നത് വളരെ വലിയ ഒരു ഘടകമായി മാറുന്നു. ജോലിയും സമ്പാദ്യവും എന്നതിലുപരി പക്വതയെത്തിയിട്ട് മതി വിവാഹം എന്ന അവസ്ഥയിലേക്ക് എത്തിയാല്‍ അത് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. താന്‍ എന്താണെന്ന് തിരിച്ചറിയാനുള്ള ഒരു സ്‌പേസ് അവിടെ കിട്ടുന്നു. ഇതെല്ലാം നിങ്ങളില്‍ വളരെയധികം അഭിമാനം ഉണ്ടാക്കുന്നു. പലപ്പോഴും മാനസികമായി പോലും വളരെ വലിയ മുന്നേറ്റ് ഉണ്ടാവുന്നതിന് കാരണമാകുന്നു.

ജോലിയും സാമ്പത്തികവും

ചെറുപ്പത്തില്‍ വിവാഹം കഴിച്ചാല്‍ ജോലിയുണ്ടെങ്കില്‍ പോലും ഭര്‍ത്താവിന്റെ അനുവാദത്തോടെയായിരിക്കും പലപ്പോഴും പണം ചിലവഴിക്കാന്‍ കഴിയുകയുള്ളൂ. പലപ്പോഴും സാമ്പത്തികമായി ചിലവഴിക്കേണ്ടതായി വരുമ്പോള്‍ ഭര്‍ത്താവിന്റെ അനുവാദം വിവാഹം കഴിഞ്ഞവര്‍ക്ക് വളരെയധികം അത്യാവശ്യമാണ്. എന്നാല്‍ വിവാഹം അല്‍പം വൈകിയാണെങ്കില്‍ ചിലവഴിക്കുന്ന പണത്തിനും ആര്‍ക്കും കണക്ക് കൊടുക്കേണ്ടതായി വരില്ല. നിങ്ങള്‍ക്ക് നിങ്ങളുടേതായ സ്‌പേയ്‌സ് ഉണ്ടാവുന്നു എന്നത് തന്നെയാണ് കാര്യം.

സ്വയം പഠിക്കാനുള്ള സമയം

സ്വയം പഠിക്കാനുള്ള സമയം ആണ് ഈ കാലംകൊണ്ട് നമുക്ക് ലഭിക്കുന്നത്. ജീവിതത്തിലെ തകര്‍ച്ചകള്‍ പലപ്പോഴും സ്വയം പഠിക്കാനും മനസ്സിലാക്കുന്നതിനും ഉള്ള ഒന്നാണ്. പലപ്പോഴും തോല്‍വിയില്‍ നിന്നും പഠിക്കാന്‍ ധാരാളം സമയം ഇവര്‍ക്ക് ലഭിക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന തകര്‍ച്ചകള്‍ പലപ്പോഴും പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ സ്വയം ഒരു വിലയിരുത്തല്‍ നടത്താന്‍ മുപ്പതുകളില്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. പ്രണയത്തിലാണെങ്കില്‍ പോലും നിങ്ങളില്‍ ഉണ്ടാവുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു. വിവാഹം നേരത്തെയാണെങ്കില്‍ സ്വയം മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും ഉള്ള സമയം കിട്ടുകയില്ല.

ക്ഷമാശീലം

ക്ഷമാ ശീലം പലപ്പോഴും പലര്‍ക്കും ഉണ്ടാവാത്തവരാണ്. കാരണം ചെറുപ്പക്കാരില്‍ ക്ഷമാശീലം ഇല്ലാത്ത ഒരു പ്രായമാണ് ഇരുപതുകളെല്ലാം. കാരണം എടുത്ത് ചാട്ടം ഏറ്റവും കൂടുതല്‍ ഉണ്ടാവുന്നതാണ് ഈ പ്രായം. എന്നാല്‍ പ്രായം കൂടുന്തോറും നിങ്ങളുടെ പക്വത വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. മുപ്പതുകളില്‍ എത്തുമ്പോള്‍ അത് ജീവിതത്തെ കാണുന്ന രീതി തന്നെ മാറ്റുന്നു. അതുകൊണ്ട് തന്നെ ക്ഷമാശീലത്തിന് വളരെയധികം വേണ്ട ഒന്ന് തന്നെയാണ് പ്രായം. അതുകൊണ്ട് തന്നെയാണ് മുപ്പതുകളില്‍ വിവാഹം കഴിക്കുന്നത് നല്ലതാണ് എന്ന് പറയുന്നത്. ജീവിതത്തെ അതിന്റേതായ ഗൗരവത്തോടെ കാണുന്നതിന് സാധിക്കുന്നു.

ഗര്‍ഭം ധരിക്കുന്നത്

ഗര്‍ഭധാരണം പക്ഷേ പ്രായം കൂടുന്തോറും അല്‍പം പ്രശ്‌നമുണ്ടാവുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ മുപ്പതുകളിലാണ് വിവാഹമെങ്കില്‍ ഗര്‍ഭധാരണത്തെക്കുറിച്ച് ആശങ്ക വേണ്ട. കാരണം ഗര്‍ഭം ധരിക്കാന്‍ പറ്റിയ പ്രായം തന്നെയാണ് മുപ്പതുകളുടെ മധ്യകാലം. എന്നാല്‍ അതിന് ശേഷം ഒരിക്കലും ഗര്‍ഭധാരണം വൈകിപ്പിക്കാന്‍ ശ്രമിക്കരുത്. മുപ്പത്തി അഞ്ച് വയസ്സിനുള്ളില്‍ അമ്മയാവാന്‍ ശ്രമിക്കണം. എന്നാല്‍ ഒരിക്കലും അത് നാല്‍പ്പത് വയസ്സിനു മുകളില്‍ പോവരുത്.

Loading...

Leave a Reply

Your email address will not be published.

More News