Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 10:29 am

Menu

Published on May 31, 2019 at 5:32 pm

108 തവണ ഗായത്രീ മന്ത്രം ജപിച്ചാൽ….

benefits-of-chanting-gayatri-mantra-108-times

മന്ത്രങ്ങള്‍ ചൊല്ലുകയെന്നത് ദൈവാരാധനയുടെ ഭാഗമാണ്. മതപരമായ ആചാരങ്ങളുടെ ഭാഗം കൂടിയാണിത്. ഏതു വിഭാഗമാണെങ്കിലും അവരുടേതായ രീതിയില്‍ ഇത്തരം മന്ത്രോച്ചാരണമുണ്ട്. ഹൈന്ദവ ആരാധനാ രീതികളില്‍ മന്ത്രോച്ചാരണം ഏറെ പ്രധാനമാണ്. ക്ഷേത്രങ്ങളിലും എന്തിന്, നിലവിളക്കു കൊളുത്തി വീടുകളിലും ഇത് സാധാരണയുമാണ്. വിവാഹം തുടങ്ങിയ പല ആചാരങ്ങള്‍ക്കും മന്ത്രോച്ചാരണം സുപ്രധാനമാണ്.

മന്ത്രങ്ങളില്‍ തന്നെ പ്രമുഖമായ ഒന്നാണ് ഗായത്രീ മന്ത്രം. സൂര്യനെ പ്രസാദിപ്പിയ്ക്കാനുള്ള മന്ത്രമാണ് ഇതെന്നാണ് വിശ്വാസം. സാവിത്രി മന്ത്രം എന്നും ഇത് അറിയപ്പെടുന്നുണ്ട്. സവിത്ര് എന്ന വാക്ക് സൂര്യനെ സൂചിപ്പിയ്ക്കുന്നു. ഋഗ്വേദത്തിലാണ് ഗായത്രീ മന്ത്രത്തെ കുറിച്ചു പറയുന്നത്. വിശ്വാമിത്ര മഹര്‍ഷിയാണ് ഈ മന്ത്രത്തിന്റെ ഉപജ്ഞാതാവെന്നാണ് വിശ്വാസം. ഗായന്ത്രം ത്രയതേ ഇതി എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് ഗായത്രീ മന്ത്രം ഉരുത്തിരിഞ്ഞു വന്നത്.

ഓം ഭൂര്‍ ഭുവസ്വഹ
തദ് സവിതോര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹീ
ധിയോയോന പ്രചോദയാത്

എന്നാണ് ഗായത്രീ മന്ത്രം. രാവിലെ ഉദയസൂര്യന് അഭിമുഖമായി നിന്ന് ജലോപാസന നടത്തി ഈ മന്ത്രം ചൊല്ലുന്നതാണ് കൂടുതല്‍ നല്ലത്. ഇതല്ലെങ്കില്‍ കിഴക്കോട്ടു തിരിഞ്ഞ് ധ്യാന സ്ഥിതിയില്‍ കയ്യില്‍ ജപമാലയുമായി കണ്ണുകള്‍ അടച്ചിരുന്നു ജപിയ്ക്കാം.

ഗായത്രീ മന്ത്രം

ഗായത്രീ മന്ത്രം ചൊല്ലുവാന്‍ കൃത്യമായ കണക്കില്ലെങ്കിലും ഇത് 108 തവണ ചൊല്ലുന്നത് ഏറെ ഗുണകരമാണെന്നാണ് വിശ്വാസം. 108 തവണ എന്നത് 108 ശക്തിപീഠം, 108 ഉപനിഷദ്, ശരീരത്തിലെ 108 മര്‍മങ്ങള്‍ എന്നതിനെ സൂചിപ്പിയ്ക്കുന്നു. ഇതിനു പുറമേ സൂര്യനേയും ചന്ദ്രനേയും ഭൂമിയേയും ബന്ധിപ്പിയ്ക്കുന്നു. ലോകത്തെ ബന്ധിപ്പിയ്ക്കുന്നു.

കോസ്മിക് എനര്‍ജി

9 ഗ്രഹങ്ങള്‍, 12 നക്ഷത്ര സമൂഹം എന്നിവ 108 ഗ്രഹസ്ഥാനം നല്‍കുന്നുവെന്ന ജ്യോതിഷ വിശ്വാസവും ഇതിനു പുറകിലുണ്ട്. ഇതു പോലെ ജപമാലയിലെ 108 മണികളുമായും 108 എന്ന നമ്പറിനെ ബന്ധപ്പെടുത്താം. ഇത്രയും തവണ ചൊല്ലുമ്പോള്‍ ഈ മന്ത്രം കോസ്മിക് എനര്‍ജിയുമായി നമ്മെ ബന്ധപ്പെടുത്തുന്നുവെന്നതാണ് വിശ്വാസം.

റിലാക്‌സേഷന്‍

ഈ മന്ത്രം 108 തവണ ചൊല്ലുമ്പോള്‍ പല ഗുണങ്ങളുമുണ്ട്. ഓം എന്ന മന്ത്രത്തോടെ തുടങ്ങുമ്പോള്‍ ഇത് നാഡീവ്യൂഹങ്ങളെ ശക്തിപ്പെടുത്തുന്നു. ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കും. സ്‌ട്രെസ് കുറയ്ക്കും. ശരീരത്തിന് റിലാക്‌സേഷന്‍ നല്‍കുന്ന ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും.

ദോഷങ്ങള്‍

ഈ മന്ത്രം 108 തവണ ചൊല്ലുമ്പോള്‍ ഗ്രഹ ദോഷങ്ങള്‍ നീക്കാനും ഇതു വഴി വിവാഹ ജീവിതത്തില്‍ ഐശ്വര്യം വരുവാനും നല്ലതാണെന്നു വിശ്വാസം. ഇതുപോലെ വിവാഹം വൈകുന്നുവെങ്കിലും ഈ മന്ത്രം 108 തവണ ചൊല്ലാം. വിവാഹ ബന്ധങ്ങളിലെ തടസം നീക്കുവാന്‍ ഇത് നല്ലതാണ്.

പ്രതിരോധ ശേഷി

ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാനും ഈ മന്ത്രം 108 തവണ ചൊല്ലുന്നതു ഗുണകരമായി ഭവിയ്ക്കുന്നു. ഇത് ശ്വാസോച്ഛാസവുമായി ബന്ധപ്പെടുന്നു. ഇത് ശ്വസനത്തെ ശക്തിപ്പെടുത്താനും നല്ലതാണ്. ലംഗ്‌സിന്റെ ആരോഗ്യത്തെ സഹായിക്കുന്നു. ഹൃദയത്തെ സഹായിക്കുന്നു. ചര്‍മത്തിനും ഇതു നല്ലതാണ്.

ഗായത്രീ ദേവി

ഗായത്രീ ദേവി അന്നപൂര്‍ണാ ദേവിയാണെന്നാണ് വിശ്വാസം. അന്നപൂര്‍ണ ഭക്ഷണവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇതിനാല്‍ 108 തവണ ഈ മന്ത്രം ഉച്ചരിയ്ക്കുന്നത് ഐശ്വര്യവും സന്തോഷവും ഉയര്‍ച്ചയുമെല്ലാം നല്‍കുന്നു.

ഗായത്രീ മന്ത്രം ജപിച്ചാൽ

ഗായത്രീ മന്ത്രത്തിന് വിവിധ ഉദ്ദേശ്യങ്ങളുണ്ട്. തടസങ്ങള്‍ നീക്കുക, അപകടങ്ങളില്‍ നിന്നു രക്ഷിയ്ക്കുക, അഞ്ജത അകറ്റുക, ചിന്തകളെ ശുദ്ധീകരിയ്ക്കുക, ആശയവിനിമയത്തിനുള്ള കഴിവു വര്‍ദ്ധിപ്പിയ്ക്കുക, അന്തരാത്മാവിന്റെ കാഴ്ച തുറപ്പിയ്ക്കുക. എന്നിവയാണ് ഗായത്രി മന്ത്രത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങള്‍.

ഗായത്രി ശക്തി

ഗായത്രി ശക്തി ഒരു ഊര്‍ജസ്രോതസാണ്. തേജസ്, യശസ്, വജസ് എന്നീ ശക്തികള്‍ കൂടിച്ചേരുന്ന ഒരു ഊര്‍ജസ്രോതസ്. ഗായത്രീ മന്ത്രം ഉരുവിടുമ്പോള്‍ ഈ മൂന്നു ശക്തികള്‍ നിങ്ങള്‍ക്ക് അനുഗ്രഹം നല്‍കുന്നു.

Loading...

Leave a Reply

Your email address will not be published.

More News