Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുരാതനകാലം മുതൽ ഭാരതീയ ഋഷിവര്യന്മാർ ശരീരത്തിൽ ധരിച്ച് നടന്നിരുന്ന ഒന്നാണ് രുദ്രാക്ഷം . ഭക്തിയുടേയും വിശുദ്ധിയുടേയും പ്രതീകമായ രുദ്രാക്ഷത്തിന് പല ഔഷധ ഗുണങ്ങളും ഉണ്ടെന്നാണ് വിശ്വാസം.രുദ് എന്നാല്‍ ദുഃഖം എന്നും, ദ്രവിപ്പിക്കുക എന്നാല്‍ ഇല്ലാതാക്കുക എന്നുമാണ് അര്‍ത്ഥം. പലവിധത്തിലുള്ള രുദ്രാക്ഷങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. ഏകമുഖം, ദ്വിമുഖം, ത്രിമുഖം, ചതുർമുഖം, പഞ്ചമുഖം, ഷഡ്‌മുഖം, സപ്തമുഖം, അഷ്ടമുഖം, നവമുഖം, ദശമുഖം എന്നിങ്ങനെ 38 വിധത്തിലുള്ള മുഖങ്ങളുള്ള രുദ്രാക്ഷങ്ങൾ ലഭ്യമാണ്. ഇന്ന് ഫാഷൻറെ പേരിലും രുദ്രാക്ഷം അണിയുന്നവരുണ്ട്.
–

–
ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് രുദ്രാക്ഷം ധരിക്കുന്നത്. അതുകൊണ്ട് തന്നെ ചെമ്പില്‍ കെട്ടിയ ആറുമുഖമുള്ള രുദ്രാക്ഷം വിദ്യാർത്ഥികൾ ധരിക്കുന്നത് വളരെ നല്ലതാണ്. രുദ്രാക്ഷത്തിന് ഇലക്ട്രോമാഗ്നറ്റിക് കഴിവുണ്ട്. ഇത് ശരീരത്തിലെ ചൂടകറ്റാനും , ശരീരം റിലാക്‌സ് ചെയ്യിക്കാനും സഹായിക്കും. തേൾ പോലുള്ള ജീവികളുടെ കടിയേറ്റാൽ അഞ്ചു മുഖമുള്ള രുദ്രാക്ഷം കല്ലിലുരച്ച് ഈ പേസ്റ്റ് കടിയേറ്റ ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്.
–

–
ശരീരത്തിലെ ശക്തിയെ ബാലന്‍സ് ചെയ്യാനുള്ള കഴിവ് രുദ്രാക്ഷത്തിനുണ്ട്. മറ്റുള്ളവരില്‍ നിന്നുണ്ടാകുന്ന നെഗറ്റീവ് എനര്‍ജി നിങ്ങളെ ബാധിക്കാതിരിക്കാൻ രുദ്രാക്ഷം ധരിക്കുന്നത് വളരെ നല്ലതാണ്. ബുദ്ധിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിയ്ക്കാന്‍ നാല് മുഖമുള്ള രുദ്രാക്ഷം ധരിക്കുന്നത് നല്ലതാണ്. രുദ്രാക്ഷം ധരിക്കുന്നവർക്ക് ഇതിൻറെ പോസിറ്റിവ് ഊർജ്ജം കാരണം മൂലം സൗന്ദര്യം കൂടുതലായിരിക്കും.
Leave a Reply