Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 1:35 am

Menu

Published on December 20, 2016 at 8:47 am

ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് ട്രക്ക് പാഞ്ഞ് കയറി 12 മരണം

berlin-christmas-market-12-dead-48-injured-in-truck-crash

ബെര്‍ലിന്‍: ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനിലെ തിരക്കേറിയ ക്രസ്മസ് ചന്തയില്‍ ട്രക്ക് പാഞ്ഞു കയറി 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.ജര്‍മനിയിലെ ബെര്‍ലിനിലുള്ള കെയ്‌സര്‍ വില്‍ഹം പള്ളിക്കു സമീപത്തുള്ള മാര്‍ക്കറ്റിലാണ് സംഭവം.അമിത വേഗത്തിലെത്തിയ ലോറി ആളുകൾക്കുമേൽ ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ബെർലിൻ പൊലീസ് അറിയിച്ചു. ഡ്രൈവർക്ക് ഒപ്പമുണ്ടായിരുന്ന ആൾ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോറിക്ക് അകത്ത് ഒരാളെ മരിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

മുന്‍കൂട്ടി തയാറാക്കിയ പദ്ധതിപ്രകാരമുള്ള ആക്രമണമാണ് നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. സമാനമായ രീതിയിൽ കഴിഞ്ഞ ജൂലൈയില്‍ ഫ്രാന്‍സിലെ നീസില്‍ ജനക്കൂട്ടത്തിനിടയിലേക്കു ട്രക്ക് ഓടിച്ചുകയറ്റിയ ഭീകരാക്രമണത്തില്‍ 86 പേരാണു കൊല്ലപ്പെട്ടത്.

Loading...

Leave a Reply

Your email address will not be published.

More News