Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: മികച്ച നടനുള്ള അവാര്‍ഡ് തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇന്ദ്രന്‍സ്. മികച്ച നടന്‍മാരോടൊപ്പം നില്‍ക്കാന്‍ വേണ്ട ശ്രമങ്ങള്‍ സിനിമയില്‍ നടത്തിയിരുന്നു. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം. കൂടുതല്‍ ഉത്തരവാദിത്തം തോന്നുന്നുവെന്നും ഇന്ദ്രന്‍സ് പ്രതികരിച്ചു.
ആളോരുക്കം എന്ന സിനിമയിലെ ഒാട്ടന്‍ തുള്ളല്‍ കലാകാരന്റ ജീവിതമാണ് താന്‍ അവതരിപ്പിച്ചത്. വീടുവിട്ടുപോയ മകനെ അന്വേഷിച്ചു പോകുന്ന തുള്ളല്‍ കലാകാരന്റ ജീവിതവും ഒറര്‍പ്പെടുലുമാണ് സിനിമയില്‍. ഇൗ വേഷത്തിനായി നല്ല പരിശീലനം നടത്തിയിരുന്നു. സംവിധായകന്‍ അഭിലാഷ് നല്ല സഹായം നല്‍കി. അദ്ദേഹം ഒാരോ സീനും അഭിനയിച്ചു കാണിക്കുകയും മറ്റും ചെയ്തിരുന്നു. നല്ല സഹ പ്രവര്‍ത്തകരെ കിട്ടിയതാണ് ഇൗ സിനിമയില്‍ എനിക്കുണ്ടായ ഭാഗ്യമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
Leave a Reply