Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 11, 2024 8:53 am

Menu

Published on April 21, 2018 at 12:45 pm

വീട്ടിൽ ഗണേശ വിഗ്രഹവും ഫോട്ടോകളും വയ്ക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

best-location-to-place-lord-ganesha-idol-in-home

ഗണേശ വിഗ്രഹമോ ഫോട്ടോകളോ ഇല്ലാത്ത ഹൈന്ദവ വീടുകൾ വളരെ കുറവായിരിക്കും. ഏതൊരു കാര്യവും ആദ്യമായി തുടങ്ങുമ്പോൾ എല്ലാ തടസ്സങ്ങളും ഒഴിവാക്കാൻ ഗണപതിയെയാണ് നാം പ്രസാദിപ്പിക്കാറുള്ളത്. വീടുകളിൽ ദൈവ വിഗ്രഹങ്ങൾ വയ്ക്കുമ്പോൾ അവ നിര്‍മിച്ചിരിക്കുന്ന വസ്തു എതാണോ അതനുസരിച്ച് സ്ഥാപിക്കേണ്ട ഇടങ്ങളും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും ഗണപതി വിഗ്രഹങ്ങള്‍ വയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഇവ വയ്ക്കുന്ന സ്ഥാനം ശരിയല്ലെങ്കിൽ വീട്ടിൽ നിർഭാഗ്യങ്ങൾ വന്നുചേരാനിടയാകും. കളിമണ്ണ് കൊണ്ടും തടി കൊണ്ടും ചെമ്പുകൊണ്ടും പിച്ചള കൊണ്ടുമുള്ള ഗണപതി വിഗ്രഹങ്ങൾ ഇന്ന് ലഭ്യമാണ്. വീടിൻറെ പൂമുഖ വാതിലിന് നേരെ വിപരീത ദിശയില്‍ ഗണപതി വിഗ്രഹം വയ്ക്കുന്നതാണ് ഒരു രീതി.



ദോഷകരമായ ഒന്നും ഒന്നും വീടിനകത്ത് പ്രവേശിക്കാതെ ഗണേശന്റെ ദൃഷ്ടി ഉണ്ടാകുമെന്നതാണ് ഇതിനു പിന്നിലെ വിശ്വാസം. ഗണേശ വിഗ്രഹം ഒരിക്കലും തെക്കുഭാഗത്ത് വെയ്ക്കാൻ പാടില്ല. ഇത് ദോഷഫലങ്ങൾ ഉണ്ടാക്കും. വീട്ടിലേക്ക്‌ കയറുന്നിടത്ത്‌ ഗണേശ വിഗ്രഹം വയ്‌ക്കുകയാണെങ്കില്‍ എപ്പോഴും രണ്ടെണ്ണം ആയിട്ടേ വയ്‌ക്കാൻ പാടുള്ളു. ഒന്ന് പ്രധാന കവാടത്തിലേക്ക് തിരിച്ചും മറ്റൊന്ന്‌ എതിര്‍ദിശയിലേക്ക്‌ തിരിച്ചും വെയ്‌ക്കേണ്ടതാണ്. ഗണേശ വിഗ്രഹത്തിന്റെ പുറക്‌ വശം വീട്ടിലെ ഏതെങ്കിലും മുറിയിലേക്ക് വരുന്ന രീതിയിൽ വെയ്ക്കാൻ പാടില്ല. ഇത് ദാരിദ്ര്യത്തിന് കാരണമാകും. തുകലിൽ ഉണ്ടാക്കിയ സാധനങ്ങൾ ഒരിക്കലും വിഗ്രഹത്തിൻറെ അടുത്ത് വെയ്ക്കാൻ പാടില്ല. കാരണം ഇവ ചത്ത മൃഗങ്ങളുടെ ശരീരത്തില്‍ നിന്നും ആണ്‌ എടുക്കുന്നത്‌.



ബെല്‍റ്റ്‌, ഷൂസ്‌, ബാഗ്‌ എന്നിവയൊന്നും വിഗ്രഹത്തിന് സമീപം വെയ്ക്കരുത്. ഇടത്‌ വശത്തേയ്‌ക്കോ, നേരെയോ, വായുവിലേക്ക്‌ തുമ്പിക്കൈ വരുന്ന ഗണേശ വിഗ്രഹങ്ങളാണ് വീടുകളിൽ സ്ഥാപിക്കേണ്ടത്. വലത്‌ വശത്തേക്ക്‌ തുമ്പിക്കൈ വരുന്ന ഗണേശ വിഗ്രഹങ്ങള്‍ ക്ഷേത്രങ്ങളിൽ മാത്രമാണ് ഉണ്ടാകാറുള്ളത്. കാരണം ഈ വിഗ്രഹങ്ങൾക്ക് പ്രത്യേക ശ്രദ്ധയും പൂജകളും ആവശ്യമാണ്‌. സന്തതിപരമ്പരകളുടെ ക്ഷേമ ഐശ്വര്യത്തിന് ചെമ്പ് കൊണ്ടുള്ള ഗണേശ വിഗ്രഹം വെയ്ക്കുന്നത് നല്ലതാണ്. ഇവ കിഴക്ക് ദിശയിലേക്കോ തെക്ക് ദിശയിലേക്കോ വെയ്‌ക്കേണ്ടതാണ്. ദീർഘായുസ്സ്,ആരോഗ്യം,വിജയം എന്നിവയ്ക്ക് ചന്ദനത്തടിയിൽ നിർമ്മിച്ച ഗണപതി വിഗ്രഹങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് നന്നായിരിക്കും. ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകാൻ പിച്ചളയിൽ തീർത്ത ഗണപതി വിഗ്രഹം വീടുകളിൽ സ്ഥാപിക്കുന്നത് നന്നായിരിക്കും.

Loading...

Leave a Reply

Your email address will not be published.

More News