Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 9:59 am

Menu

Published on March 29, 2018 at 12:28 pm

കുടുംബഐശ്വര്യത്തിനു വെറ്റിലയുടെ പ്രാധാന്യം

betel-leaf-and-prosperity

മംഗള കർമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വസ്തുണ് വെറ്റില . പൂജാകർമങ്ങളിൽ വെറ്റിലയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. കാരണം മറ്റൊന്നുമല്ല വെറ്റില മഹാലക്ഷ്മി പ്രതീകമായാണ് കണക്കാക്കുന്നത് . ശുഭാരംഭങ്ങളിൽ വെറ്റിലയും അടയ്ക്കയും നല്‍കി സ്വീകരിച്ചാൽ കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയുമുണ്ടാകുമെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാൽ മംഗളകർമ്മങ്ങൾക്കായി വെറ്റില തിരഞ്ഞെടുക്കുമ്പോൾ കേടുപാടുകളില്ലാത്ത വാടാത്ത വെറ്റിലയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ് .

പുണ്യകര്‍മ്മങ്ങള്‍ക്ക് മാത്രമല്ല, മരണാനന്തര കര്‍മ്മങ്ങളിൽനിന്നും വെറ്റിലയെ മാറ്റിനിർത്താനാവില്ല . ചില ജ്യോത്സ്യര്‍ വെറ്റില നോക്കി ഫലം പ്രവചിക്കാറുമുണ്ട് . വെറ്റിലയിലെ ദേവസാന്നിധ്യം പറയുകയാണെങ്കില്‍ വെറ്റിലയുടെ ഞെട്ടില്‍ ജ്യേഷ്ഠഭഗവതിയും, തുമ്പില്‍ മഹാലക്ഷ്മിയും, മദ്ധ്യത്തില്‍ സരസ്വതിയും വലതുഭാഗത്ത് ഭൂതദേവതയും ഇടതുഭാഗത്ത് പാര്‍വ്വതിയും അന്തര്‍ഭാഗത്ത് മഹാവിഷ്ണുവും പുറംഭാഗത്ത് ശിവനും തലയ്ക്കല്‍ ശുക്രനും അടിഭാഗത്ത് ദേവേന്ദ്രനും പൂര്‍വ്വഭാഗത്ത് കാമദേവനും മൊത്തത്തില്‍ സൂര്യ ദേവനും ഉണ്ടെന്നാണ് വിശ്വാസം .

വെറ്റില ഒരു ഔഷധമെന്ന നിലയിലും പ്രാധാന്യമുണ്ട്. വാത, കഫരോഗങ്ങള്‍ ശമിപ്പിക്കുന്നതിലും . അന്നജം കൂടുതല്‍ ദഹിപ്പിക്കുന്നതിനും ഏറെ സഹായിക്കുന്നു . വെറ്റിലയുടെ മറ്റൊരു പ്രേത്യകതയാണ് അണുനാശക ശക്തി ഈ കാരണത്താൽ വെറ്റില മുറുക്കുമ്പോള്‍ വായിലുണ്ടാകുന്ന രോഗാണുക്കള്‍ നശിക്കുകയും ചെയ്യുന്നു .

Loading...

Leave a Reply

Your email address will not be published.

More News