Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 9:18 pm

Menu

Published on October 5, 2016 at 10:13 am

ശ്രദ്ധിക്കൂ… നിങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്ന വ്യാജ മുട്ട വ്യാപകമാകുന്നു….എങ്ങനെ തിരിച്ചറിയും…?

beware-of-chinese-fake-eggs

കടകളില്‍ നിന്ന് ഓംലറ്റും ബുള്‍ ഐയുമെല്ലാം വാങ്ങി വയറ് നിറയെ കഴിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളെ ഇഞ്ചിഞ്ചിയി കൊല്ലാന്‍ വ്യാജ കോഴിമുട്ടകള്‍ വിപണിയിലുണ്ട്.ചൈനയില്‍ നിന്നുള്ള വ്യാജ ചൈനീസ് മുട്ട ഇപ്പോല്‍ കേരളത്തിലും സുലഭമാണ്. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ചൈനീസ് മുട്ടകളെത്തുന്നുണ്ട്. രാസവസ്തുക്കള്‍ അടങ്ങിയ ചൈനീസ് മുട്ട സ്ഥിരമായി കഴിച്ചാല്‍ മരണം ഉറപ്പാണന്നാണ് വിദഗ്ധർ പറയുന്നത്.

ചൈനീസ് കഴിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. മാരകമായ രോഗങ്ങള്‍ പിടിപെടും. ഇവ കഴിച്ചാൽ കരള്‍ രോഗം, വൃക്ക രോഗം, മറവി രോഗം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും.

egg

സാധാരണഗതിയില്‍ ഹോട്ടലുകളിലും തട്ടുകടകളിലും ഈ മുട്ടയാണ് വ്യാപകമായി ഉപയോഗിക്കുന്നത്. കോഴിയുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരം മുട്ടകള്‍ കൃത്രിമമായാണ് ഉല്‍പാദിപ്പിക്കുന്നത് ചൈനയിലാണെങ്കിലും കേരളത്തിലെത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നുമാണെന്നാണ് റിപ്പോര്‍ട്ട്. സാധാരണ ഒരു കോഴിമുട്ട ഉല്‍പ്പാദിപ്പിക്കുന്നതിന്റെ അഞ്ചില്‍ ഒന്ന് ചെലവ് മാത്രമാണ് ഇത്തരം മുട്ടകള്‍ക്ക് വേണ്ടിവരുന്നത്. അതുകൊണ്ട് തന്നെ ഹോട്ടലുകളിലും നഗരങ്ങളിലെ കടകളിലുമൊല്ലാം ഇത്തരം വ്യാജമുട്ടകള്‍ക്ക് വലിയ ഡിമാന്റാണ്.

egg

എങ്ങനെ തിരിച്ചറിയും?

ചൈനീസ് മുട്ടയെ കാഴ്ചയില്‍ തിരിച്ചറിയാനാകില്ല. പക്ഷെ തോട് നല്ല കട്ടിയുണ്ടാകും. പൊട്ടിച്ച് കഴിഞ്ഞാലാണ് വ്യാജമുട്ടയുടെ തനിനിറം പുറത്തറിയുക. എത്രദിവസം വേണമെങ്കിലും മുട്ട കേടാകാതിരിക്കും. കോഴിമുട്ട പൊട്ടിച്ചാല്‍, കാണപ്പെടുന്ന പാട ചൈനീസ് മുട്ടകളില്‍ ഉണ്ടാകില്ല. രുചിയും മണവുമുണ്ടാകില്ല. ജെല്ലി പോലെയാരിക്കും, ഉള്‍വശം. റബര്‍ ചവയ്ക്കും പോലെയായിരിക്കും ഇത് വേവിച്ചാല്‍.

ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ പ്‌ളാസ്റ്റിക് പോലെയായി മാറുന്ന മുട്ട പുഴുങ്ങിയതുപോലെ തോടുകള്‍ അടര്‍ന്നുവരുന്നു. ഇതിലെ മഞ്ഞക്കരു പരിശോധിച്ചപ്പോള്‍ പേസ്റ്റ് രൂപത്തിലായിട്ടാണ് കാണപ്പെട്ടത്. സാധാരണ മുട്ടപൊട്ടുമ്പോഴുണ്ടാകുന്ന മണമൊന്നും ഇത്തരം മുട്ടകള്‍ക്കില്ല.

egg

സോഷ്യൽമീഡിയകളിൽ ചൈനീസ് മുട്ട എങ്ങിനെയാണ് നിര്‍മ്മിക്കുന്നതെന്ന് പ്രചരിച്ചിട്ടുണ്ട്. റേസിന്‍, സോഡിയം, ആല്‍ഗിനേറ്റ്, ആര്‍ഗനിക് ആസിഡ്, കൃത്രിമ നിറങ്ങള്‍, കാല്‍സ്യം കാര്‍ബണേറ്റ്, ജിപ്‌സം, മെഴുക് തുടങ്ങിയവയാണ് മുട്ട നിര്‍മിക്കാന്‍ ഉപോഗിക്കുന്നത്.

ചെലവ് വളരെ കുറവ്

നമ്മുടെ നാട്ടിലെ മാര്‍ക്കറ്റില്‍ മുട്ടയ്ക്കു അഞ്ചുരൂപയാണ് വില. എന്നാല്‍ ചൈനീസ് മുട്ടകള്‍ നിര്‍മിക്കാന്‍ 50 പൈസയില്‍ കുറവാണു.ഇത്തരം മുട്ടകളിലൂടെ കൊള്ളലാഭമാണു മൊത്തക്കച്ചവടക്കാര്‍ക്കു ലഭിക്കുന്നത്.. മുട്ടയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടാത്ത കേരളത്തിലേക്കു തമിഴ്‌നാട്ടില്‍ നിന്നാണ് ഇറച്ചിക്കോഴികളും മുട്ടകളും വരുന്നത്. ചെക്‌പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാവിഭാഗം കൃത്യമായ പരിശോധന നടത്താത്തതിനാല്‍ ചൈനീസ് മുട്ടകള്‍ മാര്‍ക്കറ്റില്‍ സുലഭമാണ്. ആരോഗ്യവകുപ്പിനും ഇക്കാര്യത്തില്‍ വലിയ ധാരണയില്ല. നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും ആളെകൊല്ലുന്ന ചൈനീസ് മുട്ട വിപണിയിലെത്താതിരിക്കാന്‍ സര്‍ക്കാരും ആരോഗ്യവകുപ്പും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

egg

നമ്മുടെ നാട്ടില്‍ മുട്ട കൂടുതല്‍ കഴിക്കുന്നതു കുട്ടികളടക്കമുള്ളവരാണ്. രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ഇത്തരം മുട്ടകള്‍ കഴിച്ചു വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെടുന്നതു നിത്യസംഭവമായിരിക്കുകയാണ്. വയറില്‍ ഗുരുതരമായ അസുഖങ്ങള്‍ക്കിടയാക്കുന്ന ചൈനീസ് മുട്ടകള്‍ക്കെതിരേ പരാതി വ്യാപകമായിട്ടും നടപടി സ്വീകരിക്കാന്‍ മടിക്കുകയാണ് ഭക്ഷ്യസുരക്ഷാവിഭാഗം. എന്തായാലും നിങ്ങളെല്ലാവരും മുട്ട വാങ്ങുമ്പോൾ സൂക്ഷിക്കുന്നത് നല്ലതായിരിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News