Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 4:17 am

Menu

Published on September 19, 2018 at 4:02 pm

ഭദ്രകാളീ ഫോട്ടോ വീട്ടിൽ വയ്ക്കാൻ പറ്റുമോ??

bhadrakaali-painting-in-home

ഹൈന്ദവ വിശ്വാസപ്രകാരം സംഹാരത്തിന്റെ ദേവതയായാണ് ഭദ്രകാളി അറിയപ്പെടുന്നത്. ഭഗവതിയുടെ രൗദ്രഭാവമാണ് ഭദ്രകാളി എന്ന് ദേവീമാഹാത്മ്യത്തിൽ പറയുന്നു .അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടത്. ആദിപരാശക്തിയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്‌, ഒരു കയ്യിൽ ശരീരം വേർപെട്ടു രക്തം വാർന്നൊലിക്കുന്ന തല, അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയ രൂപം . നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്നൊരു തത്വം ഇതിന്റെ പിന്നിലുണ്ട്.

സർവ്വ ചരാചരങ്ങളുടെയും മാതാവായ ദേവിതന്നെയാണ് ഭദ്രകാളി. ദുഷ്ട നിഗ്രഹത്തിനായി അവതരിച്ച രൂപമാണിത്.തന്റെ മക്കൾക്ക് ദോഷം സംഭവിക്കാൻ ഒരമ്മയും ആഗ്രഹിക്കുകയില്ല. അതിനാൽ ഭദ്രകാളീ ചിത്രം വീട്ടിൽ വയ്ക്കാവുന്നതാണ്. കാലാകാലങ്ങളായി ഭാവനത്തിലിരിക്കുന്ന ഭദ്രകാളി ചിത്രം മറ്റുള്ളവരുടെ വാക്കുകൾ കേട്ട് എടുത്തു മാറ്റുന്നത് ഉചിതമല്ല. ദേവിയുടെ അനുഗ്രഹമുള്ള ഭവനത്തിൽ എപ്പോഴും ഐശ്വര്യം കളിയാടും . ഒരു ദുഷ്ട ശക്തിയും ദോഷങ്ങളും ഭവനത്തിലുള്ളവരെ ബാധിക്കുകയുമില്ല . ഭദ്രകാളി എന്നാൽ “ഭദ്രമായ കാലത്തെ നൽക്കുന്നവൾ”. ഭദ്രകാളീദേവിയോടുള്ള ഉദാത്തമായ ഭക്തി സമ്പത്തും ഐശ്വര്യവും സർവ്വ മംഗളങ്ങളും നേടിതരുമെന്നാണ് വിശ്വാസം.

Loading...

Leave a Reply

Your email address will not be published.

More News