Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 22, 2025 11:02 pm

Menu

Published on September 10, 2018 at 1:04 pm

സംസ്ഥാനത്ത് ഹർത്താൽ പൂർണം ; ഇന്ധനവിലയിൽ പ്രതിഷേധം

bharat-bandh-kerala-hartal-fuel-price-high

സംസ്ഥാനത്ത് ഹർത്താൽ പൂർണം. ഇന്ധനവിലയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്താ ബന്ദ് ഇന്ന് രാവിലെ തുടങ്ങി. ചില സംസ്ഥാനങ്ങളിൽ ട്രെയിൻ അടക്കമുള്ള വാഹനങ്ങൾ തടഞ്ഞു. പ്രതിപക്ഷത്തിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിലാണ് ബന്ദ് ബാധിക്കുന്നതെന്ന് റിപ്പോർട്ട്. ഭാരത് ബന്ദിന്റെ ഭാഗമായി കേരളത്തിൽ ഹർത്താൽ പൂർണം.

ഇന്ധന വിലവർധനയിലും രൂപയുടെ മൂല്യം ഇടിയുന്നതിലും പ്രതിഷേധിച്ച് ദേശീയ തലത്തിൽ ആഹ്വാനം ചെയ്ത ബന്ദിനും സംസ്ഥാനത്തെ ഹർത്താലിനും തുടക്കം. കേരളത്തിൽ രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് എൽഡിഎഫ് – യുഡിഎഫ് ഹർത്താൽ. പ്രളയബാധിത മേഖലകളെയും ദുരിതാശ്വാസ പ്രവർത്തനങ്ങളെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയതായി ഇരു മുന്നണികളുടെയും നേതൃത്വം അറിയിച്ചു. കോൺഗ്രസ് ആഹ്വാനം ചെയ്ത രാജ്യവ്യാപക ബന്ദും പുരോഗമിക്കുകയാണ്.

ഇന്ധന വിലവര്‍ധനയെക്കുറിച്ച് ബി.ജെ.പി. നിര്‍വാഹകസമിതി യോഗം മൗനം പാലിക്കുകയാണെന്ന് മാക്കന്‍ കുറ്റപ്പെടുത്തി. വിലക്കയറ്റത്തെക്കുറിച്ചോ രൂപയുടെ മൂല്യം ഇടിയുന്നതിനെക്കുറിച്ചോ ബി.ജെ.പി. യോഗത്തില്‍ ചര്‍ച്ച നടന്നില്ല. ഞായറാഴ്ച ഇന്ധനവില റെക്കോഡ് നിലയിലേക്ക് ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കൂട്ടിക്കൊണ്ടിരിക്കുകയാണ് – അദ്ദേഹം കുറ്റപ്പെടുത്തി.

2014 മുതല്‍ ഇതുവരെ പെട്രോളിന്റെ എക്സൈസ് തീരുവ 211.7 ശതമാനമാണ് കൂട്ടിയത്. ഡീസലിന്റെ തീരുവ 433 ശതമാനം കൂട്ടി. 2014-ല്‍ പെട്രോളിന് ഒരു ലിറ്ററിന് 9.2 രൂപയായിരുന്നു എക്സൈസ് തീരുവ. ഇപ്പോഴത് ലിറ്ററിന് 19.48 ആയി -കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News