Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിന്റെ സ്വന്തം നായിക ഭാവന തന്റെ പ്രണയം വെളിപ്പെടുത്തുന്നു.”എനിക്കും ഒരു പ്രണയമുണ്ടെന്നും, വീട്ടുകാർ സമ്മതിച്ചാൽ വിവാഹം നടക്കുമെന്നും” താരം പറഞ്ഞു. ഒരു സിനിമ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. പ്രണയ വിവാഹം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് തീർച്ചയായും പ്രതീക്ഷിക്കാമെന്നാണ് താരം പറഞ്ഞത്. വിവാഹം എല്ലാവരെയും അറിയിച്ചുകൊണ്ടായിരിക്കും നടത്തുകയെന്നും താരം വെളിപ്പെടുത്തി.ഫിലിം ഇൻഡസ്ട്രിയിൽ നിന്നുള്ളതും എന്റെ എല്ലാ കാര്യങ്ങളും അറിയുന്നതുമായ ഒരാളെയാണ് താൻ കണ്ടുവച്ചിരിക്കുന്നതെന്ന് ഭാവന പറഞ്ഞു. രണ്ടു വർഷം മുമ്പാണ് താരം ഇയാളെ പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നെന്നും ഭാവന പറഞ്ഞു.എല്ലാം ശരിയായാൽ ചിലപ്പോൾ ഈ വർഷം തന്നെ വിവാഹം ഉണ്ടാകുമെന്ന് താരം വെളിപ്പെടുത്തി.
Leave a Reply