Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 23, 2026 11:50 pm

Menu

Published on August 22, 2013 at 10:59 am

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

big-blow-for-indian-rupee

കൊച്ചി: സര്‍വകാല റെക്കോഡും ഭേദിച്ച് രൂപയുടെ മൂല്യം വീണ്ടും താഴേക്ക്. ഇന്ത്യന്‍ സാമ്പത്തിക മേഖലയെ വന്‍പ്രതിസന്ധിയിലേക്ക് തള്ളിയിട്ട് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 65 ലെത്തി.ഓഹരി വിപണിയിലും ഇടിവ് തുടരുകയാണ്. സെന്‍സെക്‌സ് 140 പോയിന്റും നിഫ്റ്റി 45 പോയിന്റും ഇടിഞ്ഞു. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് സാമ്പത്തിക ഉത്തേജക പദ്ധതികള്‍ പിന്‍വലിക്കാന്‍ നടപടികള്‍ തുടങ്ങിയതാണ് രൂപയ്ക്ക് വിനയായത്. പെട്രോളിയ ഉല്‍പന്നളുള്‍പ്പടെ എല്ലാ സാധനങ്ങളുടെയും വില കുതിച്ചുയരാന്‍ രുപയുടെ മൂല്യ ഇടിവ് കാരണമാകും. റിസര്‍വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമെന്ന് ഭീഷണിയും ശക്തമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News