Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 2:33 pm

Menu

Published on December 21, 2013 at 12:51 pm

മതവികാരം വ്രണപ്പെടുത്തി;സല്‍മാന്‍ ഖാനെതിരെ കേസ്‌

bigg-boss-7-host-salman-khan-booked-by-hyderabad-police-for-insulting-religion

ഹൈദരാബാദ്:ബോളിവുഡ് താരവും ബിഗ്‌ ബോസ്-7 റിയാലിറ്റി ഷോ അവതാരകനുമായ സല്‍മാന്‍ ഖാനെതിരെ കേസ്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.ബിഗ് ബോസ് പരിപാടിയ്ക്കിടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സല്‍മാന്‍ ഖാനും പരിപാടിയുടെ നിര്‍മാതാവിനുമെതിരെയാണ് ഹൈദരാബാദ് പോലീസ് കേസെടുത്തിരിക്കുന്നത്.കളേഴ്സ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ്‌ ബോസ് പരിപാടിയില്‍ വച്ച് മുസ്ലിം മതവിശ്വാസത്തെ നോവിക്കുന്ന രീതിയില്‍ സല്‍മാന്‍ പരാമര്‍ശം നടത്തി എന്നാരോപിച്ചാണ് പരാതി.ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് ഫസിഹുദ്ദീന്‍ നല്‍കിയ ഹര്‍ജിയ്ക്കുമേല്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് നടപടി. പരിപാടിയില്‍ സ്വര്‍ഗ്ഗത്തിന്റെയും നരകത്തിന്റെയും ദൃശ്യാവിഷ്കാരത്തിനിടെ മുസ്ലിം വിശ്വാസികളെ വേദനിപ്പിക്കുന്ന രീതിയില്‍ സല്‍മാന്‍ സംസാരിച്ചു എന്നാണു ആരോപണം.നിയമ വിദഗ്ദരുമായി ചര്‍ച്ച നടത്തിയതിന് ശേഷം അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് അറയിച്ചു.ഏറെ വിവാദങ്ങള്‍ക്ക് വേദിയൊരുക്കിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. അതേ സമയം സല്‍മാന്‍ ഖാന്‍ എന്ന താരത്തിന് ഏറെ ആരാധകരെ ഉണ്ടാക്കി കൊടുത്തും ഈ ഷോ തന്നെ. നേരത്തെ സല്‍മാന്‍ ഖാന്റെ കാറിടിച്ച് ഒരാള്‍ക്ക് ജീവഹാനി സംഭവിച്ചത് ഏറെ വിവാദമായിരുന്നു. ഇതേതുടര്‍ന്ന് സല്‍മാന്‍ ഖാനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞ് മറ്റൊരു കേസ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33