Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: റിയാലിറ്റി ഷോയില്‍ നിന്നും ഇഷ്ടനടി പുറത്തായ വിഷമം സഹിക്കാനാവാതെ ആരാധിക ആത്മഹത്യയ്ക്ക് ശ്രമിച്ചു. സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ നിന്നും ടി വി നടിയായ ദിഗംഗന സൂര്യവാന്‍ഷി പുറത്തായ സങ്കടം സഹിക്കാനാകാതെയാണ് ആരാധികയായ ആലിയ ഖാന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ് ആരാധിക. നടി ദിഗംഗന സൂര്യവാന്‍ഷി തന്നെയാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ ഈ വിവരം പുറത്തറിയിച്ചത്. ആലിയ ഖാന് വേണ്ടി പ്രാര്‍ഥിക്കണമെന്നും ദിഗംഗന സൂര്യവാന്‍ഷി പറഞ്ഞു. നാടകീയ സംഭവ പരമ്പരകള്‍ അരങ്ങേറിയത് ഇങ്ങനെ
ബിഗ് ബോസിന്റെ ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയാണ് 17 കാരിയായ ദിഗംഗന സൂര്യവാന്‍ഷി.മിസ് മാലിനി എന്ന വെബ്‌സൈറ്റിനോട് സംസാരിക്കവേയാണ് ആലിയ എന്ന ആരാധിക ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലായ വിവരം ദിഗംഗന സൂര്യവാന്‍ഷി പുറത്ത് വിട്ടത്. പിന്നീട് ട്വിറ്ററിലും നടി ഇത് പറഞ്ഞു.
Leave a Reply