Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പട്‌ന: ബിഹാര്‍ നിയമസഭയിലേക്കുള്ള മൂന്നാം ഘട്ടവോട്ടെടുപ്പ് ഇന്ന്.ആറു ജില്ലകളിലെ 50 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 71 സ്ത്രീകളുള്‍പ്പെടെ 808 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 14,170 പോളിങ് സ്റ്റേഷനുകളില്‍ 6,747 എണ്ണത്തെ പ്രശ്‌നബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. 1,107 കമ്പനി അര്‍ധസൈനികരെയും സംസ്ഥാന പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ നാല്, അഞ്ച് ഘട്ടങ്ങള്‍ നവംബര്‍ ഒന്ന്, അഞ്ച് തീയതികളില്‍ നടക്കും.ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മക്കളായ തേജസ്വി (രാഘോപ്പൂർ), തേജ് പ്രതാപ് (മഹുവ), ബിജെപി നേതാവ് നന്ദ കിഷോർ യാദവ് (പട്‌ന സാഹിബ്), മന്ത്രിയും ജെഡിയു നേതാവുമായ ശ്യാം രജക്ക് (ഫുൽവാരി) എന്നിവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖർ. നവംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.
Leave a Reply