Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി : ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.32 മണ്ഡലത്തിലെക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.മുന്‍ മുഖ്യമന്ത്രി ജിതന്റാം മഞ്ചിയുള്‍പ്പടെ 456 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 11 മണ്ഡലങ്ങളില്‍ മൂന്ന് മണിക്കും 12 മണ്ഡലങ്ങളില്‍ നാല് മണിക്കും ഒമ്പത് മണ്ഡലങ്ങളില്‍ അഞ്ച് മണിക്കുമാണ് പോളിങ് അവസാനിപ്പിക്കുക. നക്സല്‍ ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. 993 കമ്പനി കേന്ദ്ര അര്‍ധ സൈനിക സേനയെയും സംസ്ഥാന പൊലീസിനെയും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പിലെമൂന്നാം ഘട്ട തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 28നും, നാലാം ഘട്ടം നവംബര്‍ ഒന്നിനും, അഞ്ചാം ഘട്ടം നവംബര്‍ അഞ്ചിനും നടക്കും. വോട്ടെണ്ണല്‍ നവംബര്‍ എട്ടിനും നടക്കും.
Leave a Reply